---
title: "ചെരണ്ടത്തൂരിലെ  ബോംബ് സ്‌ഫോടനം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് റിജില്‍ മാക്കുറ്റി"
english_title: "Cherandathoor bomb blast; Rijal Makutty said UAPA should be charged against the accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27135/cherandathoor-bomb-blast-rijal-makutty-said-uapa-should-be-charged-against-the-accused"
published_at: "2022-02-18T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620fdb237aac7_rijil makkutti.jpg"
keywords: []
---

# ചെരണ്ടത്തൂരിലെ  ബോംബ് സ്‌ഫോടനം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് റിജില്‍ മാക്കുറ്റി

> **Lead Summary:** **വടകര :** ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൈകള്‍ പൊട്ടിച്ചിതറിയ സംഭവത്തില്‍ യുഎപിഎ ചുമത്താന്‍ പോലീസ് തയ്യാറകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി . യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി ചെരണ്ടത്തൂരില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര :** ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൈകള്‍ പൊട്ടിച്ചിതറിയ സംഭവത്തില്‍ യുഎപിഎ ചുമത്താന്‍ പോലീസ് തയ്യാറകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി . യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി ചെരണ്ടത്തൂരില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം- ആര്‍എസ് എസ് ഭായ് ഭായ് ആയി കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ആഭ്യന്തരമന്ത്രി റോഡിലിറങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.

വി.പി ദുല്‍ഖിഫില്‍, ബവിത്ത് മലോല്‍, അച്ചുതന്‍ പുതിയെടുത്ത് , എടവത്ത് കണ്ടി കുഞ്ഞിരാമന്‍, സി.പി. വിശ്വനാഥന്‍, പി.സി ഷീബ, അഷ്‌റഫ് ചാലില്‍, ജി.കെ വരുണ്‍ കുമാര്‍ , കെ.ടി ദില്‍ജിത്ത്, പി.എം.അഷ്‌റഫ്, ടി.കെ ശ്രീജേഷ്, ബവിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27135/cherandathoor-bomb-blast-rijal-makutty-said-uapa-should-be-charged-against-the-accused)