വഖഫ് പ്രക്ഷോഭം വിജയം വരെ പോരാട്ടം തുടരുമെന്ന് പി എം എ സലാം

വഖഫ് പ്രക്ഷോഭം  വിജയം വരെ  പോരാട്ടം തുടരുമെന്ന്  പി എം എ സലാം
Feb 19, 2022 10:25 AM | By Rijil

വടകര: ഇടതുപക്ഷ സര്‍ക്കാറിന്റെ ജന വിരുദ്ധ നിലപാടുകള്‍ക്കും മതവിരുദ്ധ നയങ്ങള്‍ക്കുമെതിരെ മുസ്ലിം ലീഗ് പാര്‍ട്ടി നടത്തുന്ന സമര പ്രക്ഷോഭങ്ങള്‍ ശക്തമായി മുന്നോട്ടു പോകുമെന്നും വഖഫ് നിയമം പിന്‍വലിക്കുന്നത് വരെ നീതിക്കുവേണ്ടിയുള്ള സമരം തുടരുമെന്നും നീതി ലഭ്യമാവുന്നതു വരെ സമരവഴിയില്‍ വിട്ടുവീഴ്ചയില്ലന്നും സംസ്ഥാനമുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു.

വഖഫ് പ്രക്ഷോഭ രണ്ടാം ഘട്ട സമരപരിപാടികളുടെ ഭാഗമായി പഞ്ചായത്ത് മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ നടന്ന പ്രക്ഷോഭ സമരസംഗമം ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരിയില്‍ സംസ്ഥാനതല ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലി ബഹുജന താക്കീതായിരുന്നുവെങ്കില്‍ വരുംദിവസങ്ങളില്‍ കേരളം കാണാന്‍ പോകുന്ന ശക്തമായ സമരം നിയമം പിന്‍വലിക്കുന്നതു വരെ തുടരുമെന്നും മുസ്ലിം സമുദായത്തെ ഭിന്നിപ്പിച്ച് കൂടെ നിര്‍ത്താമെന്ന മിഥ്യാ ധാരണയുള്ള മുഖ്യമന്ത്രിക്കും സിപിഎമ്മിനും വഖഫ് സംരക്ഷണ റാലിയില്‍ ഉയര്‍ന്നു വന്ന പ്രതിഷേധം തിരിച്ചറിയാന്‍ കഴിയണം.

കലക്ട്രേറ്റ് ഉള്‍പ്പടയുള്ള അധികാര കേന്ദ്രങ്ങളില്‍ നീതിക്കുവേണ്ടിയുള്ള പ്രതിഷേധ പോരാട്ടം വരും ദിവസങ്ങളില്‍ തുടരുമെന്നും അധികാര ധാര്‍ഷ്ട്യവും ഭീഷണിക്കും മുമ്പില്‍ പതറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ് എന്നും വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.കെ കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

പി പി ജാഫര്‍ സ്വാഗതം പറഞ്ഞു ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി . ഒ കെ ഇബ്രാഹിം.വി എം മുസ്തഫ മാസ്റ്റര്‍. ഷുഹൈബ് കുന്നത്ത്. എ വി അബൂബക്കര്‍ മൗലവി .ടി പി ഗഫൂര്‍ മാസ്റ്റര്‍ എം കെ യൂസഫ് ഹാജി .കോമത്ത് അബൂബക്കര്‍.കെ ഇ ഇസ്മായില്‍.ഹാഫിസ് മാതാഞ്ചേരി.പി ടി കെ നവാസ്.തുടങ്ങിയവര്‍ പ്രസംഗിച്ചു.ഒ പി മൊയ്തു നന്ദിയും പറഞ്ഞു.

The Waqf movement fought until victory PMA Salam to continue

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories