---
title: "ലഹരി മാഫിയ സംഘങ്ങള്‍ക്ക് താക്കീതുമായി ഡിവൈഎഫ്‌ഐ പ്രതിഷേധം"
english_title: "DYFI PROTESET AGANIST DRUGS MAFIYA  IN KALLERI - "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27192/dyfi-proteset-aganist-drugs-mafiya-in-kalleri"
published_at: "2022-02-19T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621091b02c931_DYFI MARCH.jpg"
keywords: []
---

# ലഹരി മാഫിയ സംഘങ്ങള്‍ക്ക് താക്കീതുമായി ഡിവൈഎഫ്‌ഐ പ്രതിഷേധം

> **Lead Summary:** **വില്യാപ്പള്ളി: **കല്ലേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘങ്ങള്‍ക്ക് താക്കീതുമായി ഡിവൈഎഫ്‌ഐ പ്രതിഷേധം. ഡിവൈഎഫ്‌ഐ പൊന്മേരി മേഖല കമ്മിറ്റി കല്ലേരിയില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു.

## Article Content

**വില്യാപ്പള്ളി: **കല്ലേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘങ്ങള്‍ക്ക് താക്കീതുമായി ഡിവൈഎഫ്‌ഐ പ്രതിഷേധം. ഡിവൈഎഫ്‌ഐ പൊന്മേരി മേഖല കമ്മിറ്റി കല്ലേരിയില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു.

സിപിഐ(എം) വടകര ഏരിയ കമ്മിറ്റിയംഗം വി ടി ബാലന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജേഷ് പുതുശ്ശേരി,കെ എം വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മു്മ്പ് കല്ലേരി ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗത്തിന് പരിക്കേറ്റിരുന്നു.

കല്ലേരി പാലത്തിനുമുകളില്‍ ഒരു സംഘം ആളുകള്‍ പ്രദേശവാസികളെ തടയുന്നത് കണ്ട് അവിടെ എത്തിയ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഷിജിലിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27192/dyfi-proteset-aganist-drugs-mafiya-in-kalleri)