---
title: "അപകടത്തില്‍ പരിക്കേറ്റ മടപ്പള്ളി സ്വദേശി മരണപ്പെട്ടു"
english_title: "ACCIDENT DEATH IN VATAKARA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27196/accident-death-in-vatakara"
published_at: "2022-02-19T12:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621096db406f4_AaDARS PHOTO.jpg"
keywords: []
---

# അപകടത്തില്‍ പരിക്കേറ്റ മടപ്പള്ളി സ്വദേശി മരണപ്പെട്ടു

> **Lead Summary:** **വടകര: ** വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് മരണപ്പെട്ടു . വടകര ജനതാ സീയെം സ്റ്റോപ്പിനു സമീപം ബൈക്കപകടത്തില്‍ പരിക്കേറ്റ മടപ്പള്ളി ഗവ. കോളേജ് ക്വാര്‍ട്ടേഴ്‌സിന് സമീപം കുഞ്ഞിപ്പറമ്പത്ത് ഒഴിച്ചിട്ടവളപ്പില്‍ ആദര്‍ശ് ആണ് മരിച്ചത്.

## Article Content

**വടകര: ** വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് മരണപ്പെട്ടു . വടകര ജനതാ സീയെം സ്റ്റോപ്പിനു സമീപം ബൈക്കപകടത്തില്‍ പരിക്കേറ്റ മടപ്പള്ളി ഗവ. കോളേജ് ക്വാര്‍ട്ടേഴ്‌സിന് സമീപം കുഞ്ഞിപ്പറമ്പത്ത് ഒഴിച്ചിട്ടവളപ്പില്‍ ആദര്‍ശ് ആണ് മരിച്ചത്.

യുഎല്‍ സി സി എസ് ജീവനക്കാരനാണ് മരണപ്പെട്ട ആദര്‍ശ്. വ്യാഴാഴ്ച രാത്രി കാറുമായി ഇടിച്ചാണ് അപകടം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍കഴിയവെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. യു.എല്‍.സി.സി.എസ്. ജീവനക്കാരനാണ് ആദര്‍ശ്. അച്ഛന്‍: ഒ.വി. ചന്ദ്രന്‍. അമ്മ: സുമ. സഹോദരി: ആവണി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27196/accident-death-in-vatakara)