---
title: "താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് വടകര സ്വദേശി മരിച്ച സംഭവം; രക്ഷപ്പെടുത്താൻ ഇറങ്ങിയ യുവാക്കളെ മുകളിലെത്തിച്ച് ഫയർഫോഴ്സ്"
english_title: "#death #native #Vadakara #fell #Thamarasserychuram #accident #fireforce #rescue #youth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/272249/death-native-vadakara-fell-thamarasserychuram-accident-fireforce-rescue-youth"
published_at: "2025-02-23T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ba9e9d7c656_WhatsApp_Image_2025-02-23_at_9.35.41_AM.jpeg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് വടകര സ്വദേശി മരിച്ച സംഭവം; രക്ഷപ്പെടുത്താൻ ഇറങ്ങിയ യുവാക്കളെ മുകളിലെത്തിച്ച് ഫയർഫോഴ്സ്

> **Lead Summary:** **വടകര: ** താമരശ്ശേരി ചുരം എട്ടാം വളവിനും ഒമ്പതാം വളവിലും ഇടയിൽ കൊക്കയിലേക്ക് വീണ അമലിനെ രക്ഷപ്പെടുത്താൻ ഇറങ്ങി ഏകദേശം 60 അടിയോളം താഴ്ചയിലേക്ക് വീണ രണ്ട് യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി മുകളിൽ എത്തിച്ച് കൽപ്പറ്റ ഫയർഫോഴ്സ് സംഘം.

## Article Content

**വടകര: ** താമരശ്ശേരി ചുരം എട്ടാം വളവിനും ഒമ്പതാം വളവിലും ഇടയിൽ കൊക്കയിലേക്ക് വീണ അമലിനെ രക്ഷപ്പെടുത്താൻ ഇറങ്ങി ഏകദേശം 60 അടിയോളം താഴ്ചയിലേക്ക് വീണ രണ്ട് യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി മുകളിൽ എത്തിച്ച് കൽപ്പറ്റ ഫയർഫോഴ്സ് സംഘം.

അമൽ ദാസ്, പ്രസാദ് എന്നിവരെയാണ് ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ കൽപ്പറ്റ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്.

അപകടം പുലർച്ചെയായതിനാൽ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ ആയിരുന്നു രക്ഷ പ്രവർത്തനം.

അമൽദാസിന് ഗുരുതര പരിക്ക് ആയതിനാൽ ആംബുലൻസിൽ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

ഏകദേശം 60 അടി താഴ്ചയിലായിരുന്ന അമൽ ദാസിനെ സീനിയർ ഫയർ ഓഫീസർ ഷിബു കെ എം ഫയർ ഓഫീസർമാരായ കെ സുരേഷ് ജിതിൻ കുമാർ ദീപു എന്നിവർ താഴെയിറങ്ങി സ്ട്രക്ചർ നോട്ടിൽ മുകളിൽ എത്തിക്കുകയായിരുന്നു.

മറ്റു രണ്ടു പേരെ റോപ്പിൽ മുകളിൽ എത്തിച്ചു.

ഫയർ ഓഫീസർമാരായ കെ സുധീഷ് നിസാർ സി കെ അരവിന്ദ് കൃഷ്ണ എൻ വിഷ്ണു സജിത്ത് എസ് അബിത് സുരേന്ദ്രൻ ഹോം ഗാർഡ്സ് ആയ അനീഷ് കെ ബി പ്രജീഷ് എം ആർ ജയപ്രസാദ് എന്നിവരും രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. 13 അംഗ സംഘമായി വയനാട്ടിലേക്ക് വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു വടകര സ്വദേശിയായ അമൽ.

യാത്രയ്ക്കിടെ ഒമ്പതാം വളവിന് സമീപത്തെത്തിയപ്പോൾ മൂത്രമൊഴിക്കാനായി ട്രാവലർ നിർത്തുകയും അതിൽ നിന്ന് പുറത്തിറങ്ങിയ അമൽ കാൽ വഴുതി അബദ്ധത്തിൽ കൊക്കയിലേക്ക് വീഴുകയുമായിരുന്നു.

പിന്നാലെ ഒപ്പമുണ്ടായിരുന്ന ആളുകൾ രക്ഷപെടുത്താൻ ഉള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. പിന്നീട് കൽപ്പറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് അമലിനെ പുറത്തെടുത്തത്. മൃതദേഹം താമരശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/272249/death-native-vadakara-fell-thamarasserychuram-accident-fireforce-rescue-youth)