---
title: "വടകരയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു; ഡ്രൈവർക്ക് അത്ഭുത രക്ഷ, തീ പിടിച്ചത് വൈദ്യുതി ലൈനിൽ നിന്നെന്ന്  നിഗമനം"
english_title: "#lorry #running #Vadakara #burnt #driver #miraculously #saved #concluded #fire #started #power #line"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/272405/lorry-running-vadakara-burnt-driver-miraculously-saved-concluded-fire-started-power-line"
published_at: "2025-02-23T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb44f90cbe5_WhatsApp_Image_2025-02-23_at_9.21.18_PM.jpeg"
keywords: []
---

# വടകരയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു; ഡ്രൈവർക്ക് അത്ഭുത രക്ഷ, തീ പിടിച്ചത് വൈദ്യുതി ലൈനിൽ നിന്നെന്ന്  നിഗമനം

> **Lead Summary:** **വടകര: ** വടകര കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു.

## Article Content

**വടകര: ** വടകര കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു.

കല്ലേരി വൈദ്യർ പീടികയ്ക്ക് സമീപം വൈകുന്നേരം 6.45നായിരുന്നു സംഭവം. കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്.

നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വൈദ്യുതി ലൈനിൽ തട്ടി തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുനിങ്ങാട് - വില്ലപ്പള്ളി വടകര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/272405/lorry-running-vadakara-burnt-driver-miraculously-saved-concluded-fire-started-power-line)