---
title: " ദിശ താലൂക്ക് തല കായികമേള; മേമുണ്ട സ്‌കൂളിന് ഓവറോള്‍ കിരീടം"
english_title: "#Disha #Taluk #Level #Sports #Festival #Memunda #School #won #overall #title"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/272504/disha-taluk-level-sports-festival-memunda-school-won-overall-title"
published_at: "2025-02-24T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc15cd0efa5_memunda_school.jpg"
keywords: []
---

#  ദിശ താലൂക്ക് തല കായികമേള; മേമുണ്ട സ്‌കൂളിന് ഓവറോള്‍ കിരീടം

> **Lead Summary:** വടകര: വടകര നഗരസഭ സമഗ്ര കായക വിദ്യാഭ്യാസ പ്രൊജക്ട് ആയ ദിശയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച താലൂക്കുല കായിക മേളയിൽ മേമുണ്ട ഹയർ സെക്കന്ററി സ്‌കൂളിന് ഓവറോള്‍ കിരീടം.

## Article Content

വടകര: വടകര നഗരസഭ സമഗ്ര കായക വിദ്യാഭ്യാസ പ്രൊജക്ട് ആയ ദിശയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച താലൂക്കുല കായിക മേളയിൽ മേമുണ്ട ഹയർ സെക്കന്ററി സ്‌കൂളിന് ഓവറോള്‍ കിരീടം.

നഗരസഭാ മുൻ ചെയർമാൻ കെ.രഘുനാഥ് സ്മാരക ഓവർ ഓൾ ട്രോഫിയും അമ്പതിനായിരം രൂപ ക്യാഷ്പ്രൈസും മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി.

റണ്ണർ അപ്പ് ആയി മുൻ ചെയർമാൻ ടി.പി.ചന്ദ്രൻ സ്മാരക ട്രോഫിയും ഇരുപത്തിഅയ്യായിരം ക്യാഷ്‌പ്രൈസിനും വട്ടോളി സംസ്കൃതം ഹൈസ്കൂളും മൂന്നാം സ്ഥാനത്തിന് മുൻ ചെയർമാൻ അഡ്വ: കെ.വാസുദേവൻ സ്മാരക ടോഫിക്കും പതിനായിരം രൂപ ക്യാഷ്പ്രൈസിനും കാർത്തികപ്പള്ളി നമ്പർ വൺ യു.പി.സ്കൂളും അർഹരായി.

സമാപന സമ്മേളനം ചെയർ പേഴ്സൻ ശ്രീമതി കെ.പി.ബിന്ദുഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ. സതീശൻ അധ്യക്ഷയായിരുന്നു.

സ്പോർട് ആവട്ടെ ജീവിത ലഹരി എന്ന സന്ദേശമുയർത്തികേരളത്തിനാകെ മാതൃകയായി സംഘടിപ്പിക്കപ്പെട്ട മേളയുടെ പതാക അടുത്ത വർഷം മേളാനടത്തിപ്പു വരെ ഭദ്രമായി സൂക്ഷിച്ചു കൊള്ളാം എന്ന ഉറപ്പിൽ ദിശാകായിക താരം ഇവാൻ ഷാ ചെയർ പേഴ്സനെ ഏല്ലിച്ചു.

സിന്ധു പ്രേമൻ, എൻ.കെ.പ്രഭാകരൻ, ടി.വി.ഹരിദാസൻ, പി.പി. ബാലകൃഷ്ണൻ, കാനപ്പള്ളി ബാലകൃഷ്ണൻ, കെ. നളിനാക്ഷൻ, എൻ.കെ.ഹരിഷ്, ഷീജിത്ത് വി കെ.ടി.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/272504/disha-taluk-level-sports-festival-memunda-school-won-overall-title)