---
title: "ഇൻവോൾവ് ദശ വാർഷികാഘോഷം; ലോഗോ പ്രകാശനം ചെയ്തു"
english_title: "#Involve #Dasha #Anniversary #Celebration #Logo #released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/272864/involve-dasha-anniversary-celebration-logo-released"
published_at: "2025-02-25T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bdaf2ee3676_lukman.jpg"
keywords: []
---

# ഇൻവോൾവ് ദശ വാർഷികാഘോഷം; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻവോൾവ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കും.

## Article Content

വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻവോൾവ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കും.

ദശവാർഷികാഘോഷ ലോഗോയുടെ പ്രകാശനം, പ്രശസ്ത ചലച്ചിത്ര താരം ലുക്മാൻ നിർവഹിച്ചു. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ സംഘാടക സമിതി ജോയന്റ് കൺവീനർ അനീസ് വി, ഇൻവോൾവ് എക്സി. കമ്മിറ്റി അംഗം മിഥുൻ ഹരിദാസ് എന്നിവർ സന്നിഹിതരായിരുന്നു.

പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനർ ആയ ഷിബിൻ (ലോഗിൻ ഓർക്കാട്ടേരി) ആണ് ലോഗോ രൂപകൽപ്പന ചെയ്തത്.

ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 1 ന് വൈകുന്നേരം 3.30 മണിക്ക് വടകര മുനിസിപ്പൽ പാർക്കിൽ വെച്ച് നടക്കും. വടകര എം എൽ എ കെ കെ രമ ഉദ്ഘാടനം നിർവ്വഹിക്കും.

പരിപാടിയോടനുബന്ധിച്ച് വടകര നഗര സഭയിലെയും സമീപ പഞ്ചായത്തുകളിലെയും ഹരിത കർമ്മ സേനകൾക്ക് ആദരം ഒരുക്കും. ഫസ്റ്റ് എയ്ഡ് & ലൈഫ് സപ്പോർട്ടിംഗ് വിഷയത്തിൽ അവബോധ ക്ലാസും ഒരുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/272864/involve-dasha-anniversary-celebration-logo-released)