---
title: "ഒരേ ഭക്ഷ്യസാധനങ്ങള്‍ക്ക് ഹോട്ടലുകളില്‍ വ്യത്യസ്ത വില ഈടാക്കുന്നത്  പരിശോധിക്കുമെന്ന് സപ്ലൈ ഓഫീസര്‍"
english_title: "Different prices for the same food Supply Officer to check"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27291/different-prices-for-the-same-food-supply-officer-to-check"
published_at: "2022-02-19T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621112dc5b37a_tso meeting.jpg"
keywords: []
---

# ഒരേ ഭക്ഷ്യസാധനങ്ങള്‍ക്ക് ഹോട്ടലുകളില്‍ വ്യത്യസ്ത വില ഈടാക്കുന്നത്  പരിശോധിക്കുമെന്ന് സപ്ലൈ ഓഫീസര്‍

> **Lead Summary:** **വടകര: ** താലൂക്കില്‍ ഒരേ ഭക്ഷ്യസാധനങ്ങള്‍ക്ക് അടുത്തുടുത്തുള്ള ഹോട്ടലുകളില്‍ വ്യത്യസ്ത വില ഈടാക്കുന്നത് പരിശോധിക്കുമെന്നും വില എഴുതി വെക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം അറിയിച്ചു.

## Article Content

**വടകര: ** താലൂക്കില്‍ ഒരേ ഭക്ഷ്യസാധനങ്ങള്‍ക്ക് അടുത്തുടുത്തുള്ള ഹോട്ടലുകളില്‍ വ്യത്യസ്ത വില ഈടാക്കുന്നത് പരിശോധിക്കുമെന്നും വില എഴുതി വെക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം അറിയിച്ചു.

വടകര P WD Rest house ലെ Conference ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ RDO ബിജു സി  അധ്യക്ഷത വഹിച്ചു. റേഷന്‍ കടകളുടെ പൊതുവെയുള്ള പ്രവര്‍ത്തനം, പുതിയ റേഷന്‍ കടകള്‍ അനുവദിക്കേണ്ടത്, പ്രവര്‍ത്തനം നിര്‍ത്തിയ റേഷന്‍ കടകള്‍ക്ക് പുതിയ ലൈസന്‍സ് അനുവദിക്കേണ്ടത് , 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന സുഭിക്ഷാ ഹോട്ടല്‍ തുടങ്ങേണ്ടത്. മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിക്കേണ്ടത്, ഗ്യാസ് ഏജന്‍സികളുടെ പ്രവര്‍ത്തനം ,ഹോട്ടല്‍ വില വര്‍ധന , സ്‌കൂള്‍ ഉച്ച ഭക്ഷണം, അംഗനവാടികളിലെ ഭക്ഷ്യ വിതരണം കടകളില്‍ അളവ് തൂക്കം ഉറപ്പു വരുത്തേണ്ടത് , ഹോട്ടല്‍ ഭക്ഷണത്തിന്റെ ഗുണമേന്‍മ ഉറപ്പ് വരുത്തേണ്ടത് എന്നീ വിവിധ വിഷയങ്ങളില്‍ അംഗങ്ങള്‍ സംസാരിച്ചു .

വടകരയില്‍ മാത്രമായി ചായയ്ക്കും എണ്ണപ്പലഹാരങ്ങള്‍ക്കും വില വര്‍ദ്ധിപ്പിച്ചത് കുറയ്ക്കാമെന്ന് ഹോട്ടലുടമകള്‍ സമ്മതിച്ചതായി സപ്ലൈ ഓഫീസര്‍ യോഗത്തെ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് എല്ലാ ബുധനാഴ്ചയും അദാലത്ത് നടത്തുന്നതും, അനര്‍ഹ മുന്‍ഗണനാ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്ന കാര്യവും, താലൂക്കില്‍ പുതിയ റേഷന്‍ കടകള്‍ക്ക് അപക്ഷ ക്ഷണിക്കുന്ന കാര്യവും, പുതുപ്പണം, കക്കട്ടി , മുക്കേടത്തു വയല്‍ എന്നീ സ്ഥലങ്ങളില്‍ പുതിയ റേഷന്‍ കടയക്കുള്ള അനുമതി ലഭിക്കുന്നതും സംബന്ധിച്ച് സപ്ലൈ ഓഫീസര്‍ യോഗത്തെ അറിയിച്ചു.

3 മാസത്തിലൊരിക്കല്‍ യോഗം ചേരുമെന്നും കമ്മറ്റി ചെയര്‍മാന്‍ ആര്‍ഡിഒ അറിയിച്ചു.

മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ.പി ബിന്ദു പഞ്ചായത്ത് പ്രസിഡണ്ടുമാരായ  കാട്ടില്‍ മൊയ്തു മാസ്റ്റര്‍ (ആയഞ്ചേരി), വി.വി.മുഹമ്മദലി(നാദാപുരം ) കെ.ബാബു(നരിപ്പറ്റ) സി.എം വിജയന്‍ (പുറമേരി) ശ്രീമതി. പി.കെ റീത്ത (കുന്നുമ്മല്‍), ഒ.ടി നഫീസ(കുറ്റ്യാടി ), ടി.പി സുരയ്യ ടീച്ചര്‍ (വാണിമേല്‍) എന്‍. പത്മിനി ( എടച്ചേരി ) സബിത മണക്കുനി (തിരുവള്ളൂര്‍) , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ  ടി.പി. ഗോപാലന്‍ മാസ്റ്റര്‍, ആര്‍. സത്യ നാഥന്‍ , പുറന്തേടത്ത് സുകുമാരന്‍ , പി.എം മുസ്തഫ മാസ്റ്റര്‍, സി.കെ. കരിം വടേക്കണ്ടി നാരായണന്‍ , പ്രകാശന്‍ ,കുറ്റ്യാടി എംഎല്‍എയുടെ പ്രതിനിധിയായി സൂരജ ജി.എസ് അനൗദ്യോഗിക അംഗങ്ങളായ പി.എം മണി ,എന്‍ പി കണ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവരും റേഷനിംഗ് ഇന്‍സപെക്ടര്‍മാരായ നിജിന്‍ TV, കുഞ്ഞികൃഷ്ണന്‍ കെ.പി, ശ്രിധരന്‍ കെ.കെ, വിജീഷ് TM, ജീവനക്കാരായ പ്രജിത് . ഒ.കെ, രാഗേഷ് കെ എന്നിവരും ലീഗല്‍ മെട്രോളജി, പൊതു വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ ,വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

,മറ്റ് സിവില്‍ സപ്ലൈസ് ,ലീഗല്‍ മെട്രോളജി, പൊതു വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ ,വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

താലൂക്ക് സപ്ലെ ഓഫിസര്‍ സജീവന്‍ ടി.സി സജീവന്‍ സ്വാഗതവും അസി. സപ്ലെ ഓഫിസര്‍ സീമ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27291/different-prices-for-the-same-food-supply-officer-to-check)