---
title: "സാന്റ് ബാങ്ക്‌സ് റോഡില്‍ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി"
english_title: "Drinking water pipe burst again on sand . Banks Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27296/drinking-water-pipe-burst-again-on-sand-banks-road"
published_at: "2022-02-19T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62110d7956127_sand banks road.jpg"
keywords: []
---

# സാന്റ് ബാങ്ക്‌സ് റോഡില്‍ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി

> **Lead Summary:** **വടകര : **ഒന്തം ഓവര്‍ ബ്രിഡ്ജില്‍ നിന്നും തുടങ്ങി സാന്റ്ബാങ്ക്‌സില്‍ അവസാനിക്കുന്ന പൊതുമരാമത്ത് റോഡില്‍ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി വീണ്ടും പൊട്ടി. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് കൊയിലാണ്ടിവളപ്പ് ഭാഗത്ത് റോഡിന്റെ ഇരുഭാഗത്തേക്കും വെള്ളം ശക്തമായി ഒഴുകി വെള്ളക്കെട്ട് രൂപപെട്ടു. പ്രദേശവാസികള്‍ അതിരാവിലെ വീടിന്റടുത്ത് ഒഴുകിയെത്തിയ വെള്ളം കണ്ട് പരിഭ്രാന്തരായി.

## Article Content

**വടകര : **ഒന്തം ഓവര്‍ ബ്രിഡ്ജില്‍ നിന്നും തുടങ്ങി സാന്റ്ബാങ്ക്‌സില്‍ അവസാനിക്കുന്ന പൊതുമരാമത്ത് റോഡില്‍ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി വീണ്ടും പൊട്ടി. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് കൊയിലാണ്ടിവളപ്പ് ഭാഗത്ത് റോഡിന്റെ ഇരുഭാഗത്തേക്കും വെള്ളം ശക്തമായി ഒഴുകി വെള്ളക്കെട്ട് രൂപപെട്ടു. പ്രദേശവാസികള്‍ അതിരാവിലെ വീടിന്റടുത്ത് ഒഴുകിയെത്തിയ വെള്ളം കണ്ട് പരിഭ്രാന്തരായി.

സാന്റ്ബാങ്ക്‌സ് റോഡ് പൊതുമരാമത്ത് വകുപ്പ് 5 കോടി രൂപ നവീകരണ പ്രവര്‍ത്തി നടത്തിയതിന് ശേഷം പത്തിലേറെ തവണ റോഡ് കുത്തിപൊളിക്കുകയുണ്ടായി. ജലവിതരണ പൈപ്പ് പൊട്ടിയും ടെലിഫോണ്‍ കേബിള്‍ വലിക്കുന്നതിനുമായി പൊട്ടിപൊളിച്ചതിലൂടെ റോഡിന്റെ അവസ്ഥ കുണ്ടും കുഴിയും രൂപപ്പെട്ട് സാന്റ്ബാങ്ക്‌സിലേക്കെത്തുന്ന സഞ്ചാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ദുരിതം വിതക്കുകയാണ്.

റോഡിന്റെ ഇരുവശത്തുമായി ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും റോഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27296/drinking-water-pipe-burst-again-on-sand-banks-road)