---
title: "നാടിന് സമർപ്പിച്ചു; പാറക്കണ്ടി മുക്ക് -കോയിലോത്ത് -പൊയിൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Dedicated #nation #ParakandiMuk #Koiloth #Poil #road #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273127/dedicated-nation-parakandimuk-koiloth-poil-road-inaugurated"
published_at: "2025-02-26T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf1cd3b6057_road.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; പാറക്കണ്ടി മുക്ക് -കോയിലോത്ത് -പൊയിൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോട്ടപ്പള്ളി: **വള്ളിയാട് പാറക്കണ്ടി മുക്ക് കോയിലോത്ത് പൊയിൽ റോഡ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**കോട്ടപ്പള്ളി: **വള്ളിയാട് പാറക്കണ്ടി മുക്ക് കോയിലോത്ത് പൊയിൽ റോഡ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.

എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 2022-23 വാർഷികം 12 ലക്ഷം രൂപ വകയിരുത്തി പുനരുദ്ധാരണ പ്രവൃത്തി നടത്തി ടാറിങ് പൂർത്തിയാക്കിയ റോഡ് ആണ് എം എൽ എ തുറന്നു കൊടുത്തത്.

പഞ്ചായത്ത്‌ പ്രസിഡണ്ട് പി സി ഹാജറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി പി അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത്‌ മെമ്പർ ഹംസ വായേരി,രമേശ്‌ നൊച്ചാട്, റിജീഷ് പി കെ,വള്ളിൽ ശ്രീജിത്ത്‌,വിനൂപ് രാജ്, രാജീവൻ ഏ കെ, ബാബു കൊയിലോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273127/dedicated-nation-parakandimuk-koiloth-poil-road-inaugurated)