---
title: "വിവാഹ വീടുകളില്‍ ഗാനമേളക്ക് വിലക്ക്  ; പിന്‍വലിക്കണമെന്ന്  ഇകാമ ഭാരവാഹികള്‍"
english_title: "Ikma leaders press meet at  vatakara press club"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27315/ikma-leaders-press-meet-at-vatakara-press-club"
published_at: "2022-02-19T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211285adc626_press club vtk.jpg"
keywords: []
---

# വിവാഹ വീടുകളില്‍ ഗാനമേളക്ക് വിലക്ക്  ; പിന്‍വലിക്കണമെന്ന്  ഇകാമ ഭാരവാഹികള്‍

> **Lead Summary:** **വടകര: ** വിവാഹ വീടുകളിലും മറ്റും നടത്തി വരുന്ന ഗാനമേളയും മറ്റ് കലാപരിപാടികള്‍ക്കും തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് കലാകാരന്മാരുടെ സംഘടയായ 'ഇകാമ'യുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

## Article Content

**വടകര: ** വിവാഹ വീടുകളിലും മറ്റും നടത്തി വരുന്ന ഗാനമേളയും മറ്റ് കലാപരിപാടികള്‍ക്കും തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് കലാകാരന്മാരുടെ സംഘടയായ 'ഇകാമ'യുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഡിവൈഎസ്പിയുടെ സര്‍ക്കുലറിനോട് അനുകൂല നിലപാട് സ്വീകരിച്ച് തളിപ്പറമ്പ് നഗരസഭയിലെയും മറ്റ് ജില്ലകളിലും കല്യാണ വീടുകളിലും ഉത്സവപ്പറമ്പുകളിലും അനുമതി ലഭിച്ച പരിപാടികള്‍ക്കും പൊലീസ് വിലക്കേര്‍പ്പെടുത്തുകയാണ്. പരിപാടി നിരോധിക്കപ്പെട്ടതിനാല്‍ കലാകാരന്മാരുടെ ഉപജീവന മാര്‍ഗം തടസപ്പെട്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി കൊല്ലം, സീന രമേശ്, താജുദ്ദീന്‍ വടകര, സിറാജ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27315/ikma-leaders-press-meet-at-vatakara-press-club)