---
title: " 'രക്തദാനം ജീവദാനം' പദ്ധതി  സംസ്ഥാന തല ഉദ്ഘാടനം വടകരയില്‍"
english_title: "State level inauguration of 'Raktadanam Jeevadanam' project in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27319/state-level-inauguration-of-raktadanam-jeevadanam-project-in-vadakara"
published_at: "2022-02-19T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62112c97d3f53_blood donation.jpg"
keywords: []
---

#  'രക്തദാനം ജീവദാനം' പദ്ധതി  സംസ്ഥാന തല ഉദ്ഘാടനം വടകരയില്‍

> **Lead Summary:** **വടകര :**കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'രക്തദാനം ജീവദാനം' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 26 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീ നാരായണ ഹൈസ്‌കൂളില്‍ രാവിലെ 10.30 ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര :**കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'രക്തദാനം ജീവദാനം' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 26 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീ നാരായണ ഹൈസ്‌കൂളില്‍ രാവിലെ 10.30 ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും.

കെ കെ രമ എംഎല്‍എ അധ്യക്ഷയാവും. സാമൂഹ്യ സേവന പ്രൊജക്ട് വിഷന്‍ 202126 ന്റെ ഭാഗമായി 13 ഇന പരിപാടികളാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ ജില്ലകളിലെയും യുവതീയുവാക്കളെ പരിപാടിയിലൂടെ രക്ത ദാനത്തിന് സജ്ജരാക്കും.

25 ലേറെ സന്നദ്ധരായ സ്‌കൗട്ട് ഗൈഡ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന രക്തദാന ക്യാമ്പും അന്നേ ദിവസം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ എന്‍ കെ പ്രഭാകരന്‍, സി കെ മനോജ് കുമാര്‍, പി പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27319/state-level-inauguration-of-raktadanam-jeevadanam-project-in-vadakara)