---
title: " ഇഫ്താർ സംഗമം; സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ച് എസ്ഡിപിഐ "
english_title: "$SDPI $Iftar #Gathering #welcome #group #formed #committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273245/sdpi-iftar-gathering-welcome-group-formed-committee-new"
published_at: "2025-02-27T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bff548426a0_iftar.jpg"
keywords: []
---

#  ഇഫ്താർ സംഗമം; സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ച് എസ്ഡിപിഐ 

> **Lead Summary:** **വില്ല്യാപ്പള്ളി: **മാർച്ച് എട്ടാം തിയ്യതി വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം ഇഫ്താർ സംഗമത്തിന്റെയും മീറ്റ് ദ പ്രസിഡന്റ് പരിപാടിയുടെയുടേയും ഭാഗമായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.

## Article Content

**വില്ല്യാപ്പള്ളി: **മാർച്ച് എട്ടാം തിയ്യതി വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം ഇഫ്താർ സംഗമത്തിന്റെയും മീറ്റ് ദ പ്രസിഡന്റ് പരിപാടിയുടെയുടേയും ഭാഗമായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.

സ്നേഹത്തൊറയോടൊപ്പം നടക്കുന്ന മീറ്റ് ദ പ്രസിഡന്റ് പരിപാടിയിൽ സമൂഹത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള മത സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തിത്ത്വങ്ങൾ പങ്കാളികളാവും.

പരിപാടിയുടെ വിജയത്തിനായി എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി ചെയർമാനും, അഷ്ക്കർ വില്ല്യാപ്പള്ളി കൺവീനറായും 51 അംഗ സ്വാഗത സംഘം കമ്മറ്റി നിലവിൽ വന്നു.

എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി അബുലയി സ് മാസ്റ്റർ കാക്കുനി സ്വാഗതം നേർന്ന യോഗത്തിൽ നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു.

ആർ.എം റഹീം മാസ്റ്റർ, നദീർ മാസ്റ്റർ വേളം, കുഞ്ഞബ്ദുല്ല മാസ്റ്റർ എളയടം,റഫീക്ക് മാസ്റ്റർ മത്തത്ത്, ജാഫർഹാജി വില്ല്യാപ്പള്ളി,ടി.എ ഹമീദ്, എ.ടി കെ അഷറഫ്, സലാം ടി.കെ, ഹമീദ് കെ, ഇസ് ഹാക്ക്, സമീർ കടമേരി, സമീർ മയ്യന്നൂർ, റയീസ് കല്ലേരി, നിസാർ വേളം,സാദിക്ക് ബേങ്ക് റോഡ്, മുഹ്സിൻ വേളം, ബഷീർ, മുഹമ്മദ് എന്നിവർ പരിപാടിയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273245/sdpi-iftar-gathering-welcome-group-formed-committee-new)