---
title: "ഇന്ന് തീരദേശ ഹർത്താൽ; മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കടൽ ഖനനം അനുവദിക്കില്ല"
english_title: "#hartal #today #Sea #mining #destroys #lives #fishermen #not #allowed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273286/hartal-today-sea-mining-destroys-lives-fishermen-not-allowed"
published_at: "2025-02-27T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c00ffa5cb06_Untitled-2.jpg"
keywords: []
---

# ഇന്ന് തീരദേശ ഹർത്താൽ; മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കടൽ ഖനനം അനുവദിക്കില്ല

> **Lead Summary:** **ചോമ്പാല: **കേന്ദ്രസർക്കാർ കടൽ മണലും ധാതുസമ്പത്തും ഖനനം ചെയ്യാൻ കോർപ്പറേറ്റ് മുതലാളിമാർക്ക് അനുവാദം നൽകാനുള്ള തീരുമാനത്തിനെതിരെ കേരളത്തിൽ ഇന്ന് തീരദേശ ഹർത്താൽ.

## Article Content

**ചോമ്പാല: **കേന്ദ്രസർക്കാർ കടൽ മണലും ധാതുസമ്പത്തും ഖനനം ചെയ്യാൻ കോർപ്പറേറ്റ് മുതലാളിമാർക്ക് അനുവാദം നൽകാനുള്ള തീരുമാനത്തിനെതിരെ കേരളത്തിൽ ഇന്ന് തീരദേശ ഹർത്താൽ.

> "മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കടൽ ഖനനം അനുവദിക്കില്ല" എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

തീരദേശ ഹർത്താലിന് മുന്നോടിയായി ഫിഷറീസ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോമ്പാല ഹാർബറിൽ വിളംബര ജാഥ സംഘടിപ്പിച്ചു. അരവിന്ദാക്ഷൻ മാടാക്കര അധ്യക്ഷത വഹിച്ചു.

വിളംബര ജാഥയിൽ പി അശോകൻ, എ ടി ശ്രീധരൻ, സുനീഷ് മടപ്പള്ളി, ഷംസീർ ചോമ്പാല, അലി എരിക്കിൽ,യൂ വി വിനോദൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273286/hartal-today-sea-mining-destroys-lives-fishermen-not-allowed)