---
title: "റവന്യൂ ടവർ നിർമ്മാണത്തിന് വേഗത കൂട്ടണം -കെ.ജി.ഒ "
english_title: "#Revenue #tower #construction #speeded #up #KGO"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273367/revenue-tower-construction-speeded-up-kgo"
published_at: "2025-02-27T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c05235ec915_Untitled-2.jpg"
keywords: []
---

# റവന്യൂ ടവർ നിർമ്മാണത്തിന് വേഗത കൂട്ടണം -കെ.ജി.ഒ 

> **Lead Summary:** **വടകര: **വടകര റവന്യൂ ടവർ നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ‌് അസോസിയേഷൻ വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര: **വടകര റവന്യൂ ടവർ നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ‌് അസോസിയേഷൻ വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

സർക്കാർ ജീവനക്കാർക്ക് ക്യാർട്ടേഴസ് നിർമ്മിക്കുക, സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും വിവിധ കാര്യങ്ങൾക്കായി എത്തുന്നവർക്കും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക, എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ഡോ. രേഷ്മിത ഉദ്ഘാടനം ചെയ്തു. ടി. രാജൻ അധ്യക്ഷനായി.

പി ഷിജു, കെ. കെ പ്രശാന്ത്, കെ.വി സ്വരൂപ്, ബി രജിഷ, പ്രബിഷ,എൻ.കെ ഹരീഷ്, രാജീവ് വിളയാട്ടൂർ, ഡോ. ഷംസുദ്ദീൻ, ഡോ. രജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി രാജൻ (പ്രസിഡൻ്റ് ), എൻ.കെ ഹരീഷ്, സി. എം.ഷീന (വൈ.പ്രസിഡൻറുമാർ), പി. ഷിജു (സെക്രട്ടറി), വി. പി. പ്രണവൻ, കെ. വി. രജിഷ (ജോ.സെക്രട്ടറിമാർ), പി. എസ്. സ്വരൂപ് (ട്രഷറർ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273367/revenue-tower-construction-speeded-up-kgo)