---
title: "ഫണ്ട്‌ സമാഹരണം; പി. കെ സുബൈറിന് കൈത്താങ്ങായി മുസ്ലിം ലീഗ്"
english_title: "#fund #raising #MuslimLeague #supports #KZubair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273619/fund-raising-muslimleague-supports-kzubair"
published_at: "2025-02-28T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1daf62ed6a_chikilsa.jpg"
keywords: []
---

# ഫണ്ട്‌ സമാഹരണം; പി. കെ സുബൈറിന് കൈത്താങ്ങായി മുസ്ലിം ലീഗ്

> **Lead Summary:** വടകര : കൊടുവള്ളി നിയോജക മണ്ഡലം വൈറ്റ് ഗാർഡ് മുൻ ക്യാപ്റ്റനും യൂത്ത് ലീഗ് ഭാരവാഹിയും നഗരസഭ കൗൺസിലറുമായ പി. കെ സുബൈറിന്റെ ചികിത്സാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പള്ളികളിലും ഫണ്ട്‌ സമാഹരണം നടത്തി.

## Article Content

വടകര : കൊടുവള്ളി നിയോജക മണ്ഡലം വൈറ്റ് ഗാർഡ് മുൻ ക്യാപ്റ്റനും യൂത്ത് ലീഗ് ഭാരവാഹിയും നഗരസഭ കൗൺസിലറുമായ പി. കെ സുബൈറിന്റെ ചികിത്സാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പള്ളികളിലും ഫണ്ട്‌ സമാഹരണം നടത്തി.

കുന്നുമ്മക്കര നെല്ലാച്ചേരി മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിൽ നിന്നും പിരിച്ചെടുത്ത ഫണ്ട്‌ മഹല്ല് പ്രസിഡണ്ട് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി മുസ്‌ലിം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ അമ്മദ് സാഹിബിനെ ഏൽപ്പിച്ചു.

ചടങ്ങിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. കെ യൂസഫ് ഹാജി, ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. എൻ റഫീഖ്, മുസ്‌ലിം യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി കെ. കെ നവാസ്, ശംസുദ്ധീൻ കൊച്ചേരി, ഷാജഹാൻ മൊട്ടേമ്മൽ, മുത്തലിബ് കെ. കെ, ഷമീർ മൊട്ടേമ്മൽ, മുഹമ്മദ്‌ വീര്യാമ്പ്രത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273619/fund-raising-muslimleague-supports-kzubair)