---
title: "ലഹരി വിമുക്ത കേരളം; മയക്ക്മരുന്ന് -ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം ഉയർന്ന് വരണം -വടകര താലൂക്ക് വികസന സമിതി"
english_title: "#Alcoholfree #Kerala #People's #resistance #rise #against #drug-drugmafia #VadakaraTaluk #Development #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273746/alcoholfree-kerala-peoples-resistance-rise-against-drug-drugmafia-vadakarataluk-development-committee"
published_at: "2025-03-01T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2c0c9bb3a3_drugs.jpg"
keywords: []
---

# ലഹരി വിമുക്ത കേരളം; മയക്ക്മരുന്ന് -ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം ഉയർന്ന് വരണം -വടകര താലൂക്ക് വികസന സമിതി

> **Lead Summary:** **വടകര : **മയക്ക്മരുന്ന് - ലഹരി മാഫിയക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയർന്ന് വരണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു. താലൂക്കിലെ മൂന്ന് അസംബ്ലി മണ്ഡലാടിസ്ഥാനത്തിലും MLA മാരുടെ സാന്നിധ്യത്തിൽ യോഗം ചേരണമെന്നും തുടർന്ന് പഞ്ചായത്ത് മുൻസിപ്പൽ അടിസ്ഥാനത്തിലും വാർഡ് അടിസ്ഥാനത്തിൽ വിപുലമായ പങ്കാളിത്തത്തോടെ ജനകീയയോഗങ്ങൾ ചേർന്ന് ജാഗ്രതാ സമിതികൾ എല്ലാ നിലവാരത്തിലും രൂപീകരിക്കണമെന്നും , എക്സൈസ് വകുപ്പ് മുൻകൈ എടുക്കണമെന്നും ആവിശ്യപെട്ടു.

## Article Content

**വടകര : **മയക്ക്മരുന്ന് - ലഹരി മാഫിയക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയർന്ന് വരണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു. താലൂക്കിലെ മൂന്ന് അസംബ്ലി മണ്ഡലാടിസ്ഥാനത്തിലും MLA മാരുടെ സാന്നിധ്യത്തിൽ യോഗം ചേരണമെന്നും തുടർന്ന് പഞ്ചായത്ത് മുൻസിപ്പൽ അടിസ്ഥാനത്തിലും വാർഡ് അടിസ്ഥാനത്തിൽ വിപുലമായ പങ്കാളിത്തത്തോടെ ജനകീയയോഗങ്ങൾ ചേർന്ന് ജാഗ്രതാ സമിതികൾ എല്ലാ നിലവാരത്തിലും രൂപീകരിക്കണമെന്നും , എക്സൈസ് വകുപ്പ് മുൻകൈ എടുക്കണമെന്നും ആവിശ്യപെട്ടു.

വനവുമായി അതിർത്തി പങ്കിടുന്ന താലൂക്കിലെ 8 ഓളം വില്ലേജുകളിൽ വന്യജീവി ആക്രമണത്തിന്റെ ഭീതിയിലാണ് ജനങ്ങൾ, ബന്ധപെട്ട ഭരണവകുപ്പുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവിശ്യപെട്ടു. കടുത്ത വരൾച്ചയിലേക്ക് പോകുന്ന പശ്ചാത്തലത്തിൽ പ്രവർത്തി ആരംഭിച്ച താലൂക്കിലെ ജല ജീവൻ മിഷൻ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാൻ ജലവിഭവ വകുപ്പ് നടപടികൾ സ്വീകരിക്കണമെന്നും താലുക്ക് വികസന സമിതി ആവിശ്യപെട്ടു.

മൂന്ന് വിഷയങ്ങളും സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്. പി പി രാജൻ, പ്രദീപ് ചോമ്പാല , ബാബു ഒഞ്ചിയം, ടി വി ബാലകൃഷ്ണൻ ടി വി ഗംഗാധരൻ , തഹസിൽദാർ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. മുൻസിപ്പൽ കൗൺസിലർ സി കെ കരീം അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273746/alcoholfree-kerala-peoples-resistance-rise-against-drug-drugmafia-vadakarataluk-development-committee)