---
title: "ആയഞ്ചേരിയിലെ വാളാഞ്ഞി കുളങ്ങരത്ത് നഗറിന് ഒരുകോടി രൂപയുടെ ഭരണാനുമതി"
english_title: "#Onecrore #administrative #permission  #Valanji #Kulangarath #Nagar #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273814/onecrore-administrative-permission-valanji-kulangarath-nagar-ayanchery"
published_at: "2025-03-01T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2fc65a1a98_mla.jpg"
keywords: []
---

# ആയഞ്ചേരിയിലെ വാളാഞ്ഞി കുളങ്ങരത്ത് നഗറിന് ഒരുകോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** ആയഞ്ചേരി : ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് നഗറിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം വഴി , പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. വീടുകളുടെ പുനരുദ്ധാരണം,സാംസ്കാരിക നിലയം, റോഡ്,കിണർ പുനരുദ്ധാരണം എന്നീ പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.

## Article Content

ആയഞ്ചേരി : ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് നഗറിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം വഴി , പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. വീടുകളുടെ പുനരുദ്ധാരണം,സാംസ്കാരിക നിലയം, റോഡ്,കിണർ പുനരുദ്ധാരണം എന്നീ പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.

ഊരാളുങ്കൽ ലേബർ കോൺടാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയായിരിക്കും പ്രവർത്തിയുടെ നിർവഹണം നടത്തുക. പ്രവർത്തിക്ക് സാങ്കേതിക അനുമതി ലഭ്യമായതിനു ശേഷം കരാർ നടപടികളിലേക്ക് കടക്കും.

മുൻ പട്ടികജാതി വികസന വകുപ്പ് മന്ത്രി ശ്രീ കെ രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. തുടർന്ന് നിലവിലെ പട്ടികജാതി വികസന വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളു, പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273814/onecrore-administrative-permission-valanji-kulangarath-nagar-ayanchery)