---
title: "വടകരയിൽ മയക്കു മരുന്ന് വേട്ട; എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "#Drug #hunt #Vadakara #Two #youths #arrested #MDMA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273935/drug-hunt-vadakara-two-youths-arrested-mdma"
published_at: "2025-03-02T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c41819b4994_drug.jpg"
keywords: []
---

# വടകരയിൽ മയക്കു മരുന്ന് വേട്ട; എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** വടകര: വടകരയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. വടകര സ്വദേശി അതുൽ രമേഷ്, വടകര ലിങ്ക് റോഡിൽ നിന്ന് തുറയൂർ സ്വദേശി സിനാൻ എന്നിവരാണ് എം ഡി എം എ യുമായി പിടിയിലായത്.

## Article Content

വടകര: വടകരയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. വടകര സ്വദേശി അതുൽ രമേഷ്, വടകര ലിങ്ക് റോഡിൽ നിന്ന് തുറയൂർ സ്വദേശി സിനാൻ എന്നിവരാണ് എം ഡി എം എ യുമായി പിടിയിലായത്.

താഴെ അങ്ങാടിയിലെ ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മയാണ് അതുലിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. പിന്നാലെ സിനാനെയും പിടികൂടുകയായിരുന്നു.

രണ്ടു പേരെയും വടകര പോലീസ് അറസ്റ്റു ചെയ്തു. അതുലിൽ നിന്നും 0.65 ഗ്രാം, സിനാനിൽ നിന്നും1.5 ഗ്രാം എം ഡി എം എയുമാണ് പിടികൂടിയത്. മേഖലയിൽ എം ഡി എം എ വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് അറസ്റ്റിലായത്.

വടകര താഴെ അങ്ങാടി കേന്ദ്രീകരിച്ച് ലഹരി മാഫിയകൾക്കെതിരെ നാട്ടുകാർ അടുത്തിടെയാണ് ജാഗ്രത സമിതിക്ക് രൂപം കൊടുത്ത് പ്രവർത്തനം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിവിൽപ്പന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273935/drug-hunt-vadakara-two-youths-arrested-mdma)