---
title: "വില്യാപ്പിള്ളിയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയത്, ആദ്യ ദിവസത്തെ പ്ലസ് ടു പരീക്ഷയെഴുതി മടങ്ങിയെത്തിയ ശേഷം "
english_title: "#student #Villiappally #committed #suicide #returning #first #day #PlusTwo #exam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274228/student-villiappally-committed-suicide-returning-first-day-plustwo-exam"
published_at: "2025-03-03T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5d3b94ff2a_WhatsApp_Image_2025-03-03_at_9.37.11_PM.jpeg"
keywords: []
---

# വില്യാപ്പിള്ളിയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയത്, ആദ്യ ദിവസത്തെ പ്ലസ് ടു പരീക്ഷയെഴുതി മടങ്ങിയെത്തിയ ശേഷം 

> **Lead Summary:** വടകര: വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയത് പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടത്.

## Article Content

വടകര: വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയത് പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടത്.

വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .വൈകിട്ട് 6.30 ഓടെയാണ് സംഭവം.

വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പ് ഒന്നും നിലവിൽ പൊലീസിന് ലഭിച്ചിട്ടില്ല.

വടകര പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരീക്ഷ പേടിയാണോ കുട്ടിയുടെ മരണ കാരണം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274228/student-villiappally-committed-suicide-returning-first-day-plustwo-exam)