---
title: "ലഹരിക്കെതിരെ ഒത്തുചേരാം; രാസലഹരിക്കെതിരെ വടകരയിൽ സ്നേഹക്കൂട്ടായ്മ സംഘടിപ്പിക്കും "
english_title: "#group #friends #organized #Vadakara #against #drug #addiction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274232/group-friends-organized-vadakara-against-drug-addiction"
published_at: "2025-03-03T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5d604c38a3_drug.jpg"
keywords: []
---

# ലഹരിക്കെതിരെ ഒത്തുചേരാം; രാസലഹരിക്കെതിരെ വടകരയിൽ സ്നേഹക്കൂട്ടായ്മ സംഘടിപ്പിക്കും 

> **Lead Summary:** **വടകര: **കക്ഷി രാഷ്ട്രീയ ഭേദമന്യേ വടകരയിലെ സാമൂഹിക രാഷ്ട്രീയ സന്നദ്ധ പ്രവർത്തകർ രാസ ലഹരിക്കെതിരെ വടകരയിൽ സ്നേഹക്കൂട്ടായ്മക്ക് ഒരുങ്ങുന്നു.

## Article Content

**വടകര: **കക്ഷി രാഷ്ട്രീയ ഭേദമന്യേ വടകരയിലെ സാമൂഹിക രാഷ്ട്രീയ സന്നദ്ധ പ്രവർത്തകർ രാസ ലഹരിക്കെതിരെ വടകരയിൽ സ്നേഹക്കൂട്ടായ്മക്ക് ഒരുങ്ങുന്നു.

കുടുംബശ്രീ അയക്കൂട്ടങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ, ഗ്രന്ഥശാലകൾ, യുവജനപ്രസ്ഥാനങ്ങൾ, സ്കൂൾ പി. ടി. എ, ജാഗ്രതസമിതി കൺവീനർമാർ തുടങ്ങിയവയുടെ പ്രതിനിധികൾ മാർച്ച്‌ 7 ന് വൈകുന്നേരം നാല് മണിക്ക് വടകര മുനിസിപ്പൽ പാർക്കിൽ ഒത്തുചേരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274232/group-friends-organized-vadakara-against-drug-addiction)