---
title: "സ്മരണയിൽ നാട്; മണ്ടോടി കണ്ണൻ രക്തസാക്ഷി ദിനം ആചരിച്ച് സി പി ഐ "
english_title: "#CPI #organized #MandodiKannan #Martyr #Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274465/cpi-organized-mandodikannan-martyr-day"
published_at: "2025-03-04T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c7130c14249_mandodi_kannan.jpg"
keywords: []
---

# സ്മരണയിൽ നാട്; മണ്ടോടി കണ്ണൻ രക്തസാക്ഷി ദിനം ആചരിച്ച് സി പി ഐ 

> **Lead Summary:** വടകര : ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണൻ എഴുപത്തിആറാം രക്തസാക്ഷി ദിനം സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

വടകര : ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണൻ എഴുപത്തിആറാം രക്തസാക്ഷി ദിനം സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

വടകര സാംസ്കാരിക ചത്വരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ശശി, പി സുരേഷ് ബാബു, ആർ സത്യൻ, സോമൻ മുതുവന, ഇ രാധാകൃഷ്ണൻ, ആർ കെ സുരേഷ് ബാബു പ്രസംഗിച്ചു.

ഒഞ്ചിയം രക്തസാക്ഷിത്വവുമായി ബന്ധപെട്ട് സി പി ഐ മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഒഞ്ചിയം, ഇരുമ്പുന്ന ഇതിഹാസം എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ഡോക്ടർ പി കെ സബിത്ത് രചനയും സംവിധാനം ചെയ്തതാണ് ഡോക്യുമെന്ററി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274465/cpi-organized-mandodikannan-martyr-day)