---
title: "അക്വസിഷന്‍ നടപടി  പൂര്‍ത്തിയാവാത്ത ഭൂമിയില്‍  നിന്ന് വിലകൂടിയ മരം മുറിച്ചതായി പരാതി"
english_title: "On land where the acquisition process has not been completed Complaint that expensive wood was cut from"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27465/on-land-where-the-acquisition-process-has-not-been-completed-complaint-that-expensive-wood-was-cut-from"
published_at: "2022-02-20T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6212856d45812_wood photo.jpg"
keywords: []
---

# അക്വസിഷന്‍ നടപടി  പൂര്‍ത്തിയാവാത്ത ഭൂമിയില്‍  നിന്ന് വിലകൂടിയ മരം മുറിച്ചതായി പരാതി

> **Lead Summary:** **അഴിയൂര്‍: **ദേശീയപാത അക്വസിഷന്‍ നടപടികള്‍ പൂര്‍ത്തിയാവാത്ത കുഞ്ഞിപ്പള്ളി വഖഫ് ഭൂമിയില്‍ നിന്നും കരാറുകാരന്‍ വില കൂടിയ മരം മുറിച്ചതായി പരാതി. അഴിയൂര്‍ വില്ലേജ് ചോമ്പാല ദേശത്ത് റി.സ 24/2 ല്‍ പെട്ട ഭൂമിയില്‍ നിന്നും കഴിഞ്ഞ ദിവസം താനി വിഭാഗത്തില്‍ പെട്ട മരം ദേശീയപാത കരാറുകാരന്‍ അന്യായമായി മുറിച്ചതായി കാട്ടി വഖഫ് സംരക്ഷണ സമിതിയാണ് ചോമ്പാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

## Article Content

**അഴിയൂര്‍: **ദേശീയപാത അക്വസിഷന്‍ നടപടികള്‍ പൂര്‍ത്തിയാവാത്ത കുഞ്ഞിപ്പള്ളി വഖഫ് ഭൂമിയില്‍ നിന്നും കരാറുകാരന്‍ വില കൂടിയ മരം മുറിച്ചതായി പരാതി. അഴിയൂര്‍ വില്ലേജ് ചോമ്പാല ദേശത്ത് റി.സ 24/2 ല്‍ പെട്ട ഭൂമിയില്‍ നിന്നും കഴിഞ്ഞ ദിവസം താനി വിഭാഗത്തില്‍ പെട്ട മരം ദേശീയപാത കരാറുകാരന്‍ അന്യായമായി മുറിച്ചതായി കാട്ടി വഖഫ് സംരക്ഷണ സമിതിയാണ് ചോമ്പാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പ്രസ്തുത ഭൂമി അക്വസിഷനില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ചൂണ്ടി കാണിച്ച് കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണ സമിതി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഭൂമിയുടെ സര്‍വ്വെ നമ്പര്‍ ഡിപിആറില്‍ ഉള്‍പ്പെടാത്തത് സംബന്ധിച്ച് ദേശീയ പാത അധികൃതരോട് വിശദീകരണം ചോദിക്കുകയും കൃത്യത വരുത്തണമെന്നും പരാതിക്കാരെ കേട്ടതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ദേശീയ പാത അധികൃതര്‍ ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതിനിടെയാണ് മതില്‍കെട്ടിനകത്തുള്ള മരം മുറിച്ചിരിക്കുന്നത്. ദേശീയപാത വികസനത്തോടനുബന്ധിച്ച് മരങ്ങള്‍ മുറിക്കുന്ന കരാറുകാരെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. അക്വസിഷന്‍ ഭൂമികളുടെ സമീപങ്ങളിലെ വില കൂടിയ മരങ്ങള്‍ പോലും മുറിക്കുന്നതായാണ് ആരോപണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27465/on-land-where-the-acquisition-process-has-not-been-completed-complaint-that-expensive-wood-was-cut-from)