---
title: "സ്നേഹപൂർവം റംസാൻ; ഇഫ്ത്താർ കിറ്റും വീൽചെയറും കൈമാറി "
english_title: "#Ramadan #Iftar #kits #wheelchairs #handed #over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274651/ramadan-iftar-kits-wheelchairs-handed-over"
published_at: "2025-03-05T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c8213d28f66_ifthar_kit.jpg"
keywords: []
---

# സ്നേഹപൂർവം റംസാൻ; ഇഫ്ത്താർ കിറ്റും വീൽചെയറും കൈമാറി 

> **Lead Summary:** വടകര: റംസാൻ വ്രതാരംഭത്തിനു പിന്നാലെ ട്രെയിൻ യാത്രക്കാർക്ക് ഇഫ്‌താർ കിറ്റുമായി സ്നേഹപൂർവം റംസാൻ -2025 മാക്കൂൽപിടിക പ്രവർത്തകർ രംഗത്ത്.

## Article Content

വടകര: റംസാൻ വ്രതാരംഭത്തിനു പിന്നാലെ ട്രെയിൻ യാത്രക്കാർക്ക് ഇഫ്‌താർ കിറ്റുമായി സ്നേഹപൂർവം റംസാൻ -2025 മാക്കൂൽപിടിക പ്രവർത്തകർ രംഗത്ത്.

നോമ്പുതുറ വിഭവങ്ങളടങ്ങിയ ഇഫ്‌ത്‌താർ കിറ്റ് യാത്രക്കാർക്ക് വിതരണം ചെയ്‌തു. ഇതോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്കുള്ള വീൽ ചെയർ സ്റ്റേഷൻ മാസ്റ്റർ പി.സജിത്ത് ലാലിനു നൽകിക്കൊണ്ട് കെ.കെ.രമ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

നന്മയുടെ ഇത്തരം അംശങ്ങൾ ഏവരും ചേർത്തുപിടിക്കണമെന്ന് എംഎൽഎ പറഞ്ഞു. വത്സലൻ കനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണലിൽ മോഹനൻ, ആർപിഎഫ് ഹെഡ്കോൺസ്റ്റബിൾ എം.കെ.മഹേഷ്, കെ.കെ.സഫീർ, വി.പി.ഉസ്മാൻ, അബ്‌ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274651/ramadan-iftar-kits-wheelchairs-handed-over)