---
title: "'ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തി'; പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്"
english_title: "#Obstructing #official #duty #Case #filed #against #three #people #assaulting #police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274656/obstructing-official-duty-case-filed-against-three-people-assaulting-police"
published_at: "2025-03-05T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c8249d995d5_police.jpg"
keywords: []
---

# 'ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തി'; പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

> **Lead Summary:** **വടകര: **പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

## Article Content

**വടകര: **പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

ഇന്നലയാണ് കേസിനാസ്പദമായ സംഭവം. വടകരയിൽ എംഡിഎംഎയുമായി പിടിയിലായ വേളം പെരുവയൽ സ്വദേശി റാഷിദിനെ തിരുവള്ളൂർ റോഡിൽ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ ജീപ്പിൽ കയറ്റുന്നതിനിടെ റാഷിദിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാർക്കു നേരെയാണ് കയ്യേറ്റമുണ്ടായത്.

കണ്ടാലറിയാവുന്ന മൂന്നു പേർ ചേർന്ന് ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. പോയന്റ് 31 ഗ്രാം എംഡിഎംഎയുമായാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274656/obstructing-official-duty-case-filed-against-three-people-assaulting-police)