---
title: "അപകടങ്ങള്‍ ഒഴിവാക്കാം; റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുമായി മോട്ടോര്‍ വാഹന വകുപ്പ് "
english_title: "#Accidents #avoided #Motor #Vehicle #Department #road #safety #awareness #class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274878/accidents-avoided-motor-vehicle-department-road-safety-awareness-class"
published_at: "2025-03-06T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c975a23f98b_awarness_class.jpg"
keywords: []
---

# അപകടങ്ങള്‍ ഒഴിവാക്കാം; റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുമായി മോട്ടോര്‍ വാഹന വകുപ്പ് 

> **Lead Summary:** വടകര: മോട്ടോർ വാഹന വകുപ്പ് വടകര റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലെ ബസ് ജീവനക്കാർക്ക് വടകര ആർടിഒയുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

വടകര: മോട്ടോർ വാഹന വകുപ്പ് വടകര റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലെ ബസ് ജീവനക്കാർക്ക് വടകര ആർടിഒയുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി.

വടകര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സനൽ വി മണപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രസാദ് കെ.ആർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ റിജേഷ് കൃഷ്ണൻ എൻ.കെ എന്നിവർ ക്ലാസ് നയിച്ചു.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീ ആദർശ് എസ്.ആർ, ശ്രീ അർജുൻ ജി, വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ശ്രീ എ.പി ഹരിദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274878/accidents-avoided-motor-vehicle-department-road-safety-awareness-class)