---
title: "'ദേശപ്പെരുമ  ഏറാമലയുടെ ചരിത്രവഴികള്‍' പുസ്തക പ്രകാശനം ;  സ്വാഗതസംഘം രൂപീകരിച്ചു"
english_title: "Release of the book 'Historical Ways of Deshaperuma Eramala'; Welcome group formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27494/release-of-the-book-historical-ways-of-deshaperuma-eramala-welcome-group-formed"
published_at: "2022-02-21T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213148185b9c_kp girija photo.jpg"
keywords: []
---

# 'ദേശപ്പെരുമ  ഏറാമലയുടെ ചരിത്രവഴികള്‍' പുസ്തക പ്രകാശനം ;  സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി:** തില്ലേരി ഗോവിന്ദന്‍ മാസ്റ്റര്‍ രചന നിര്‍വ്വഹിച്ച 'ദേശപ്പെരുമ ഏറാമലയുടെ ചരിത്രവഴികള്‍ ' എന്ന പുസ്തകത്തിന്റെ പ്രകാശന സ്വാഗതസംഘം രൂപീകരിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി അധ്യക്ഷയായ ചടങ്ങില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**ഓര്‍ക്കാട്ടേരി:** തില്ലേരി ഗോവിന്ദന്‍ മാസ്റ്റര്‍ രചന നിര്‍വ്വഹിച്ച 'ദേശപ്പെരുമ ഏറാമലയുടെ ചരിത്രവഴികള്‍ ' എന്ന പുസ്തകത്തിന്റെ പ്രകാശന സ്വാഗതസംഘം രൂപീകരിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി അധ്യക്ഷയായ ചടങ്ങില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ യോഗം ഉദ്ഘാടനം ചെയ്തു.

മാര്‍ച്ച് അവസാന വാരത്തില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശന ചടങ്ങും ഇതേ വേദിയില്‍ നടന്നു. കവര്‍ രൂപകല്പന ചെയ്ത ആര്‍ടിസ്റ്റ് ടി.പി ശ്രീധരനെ ചടങ്ങില്‍ ആദരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രനാണ് കവര്‍ പ്രകാശനം നിര്‍വ്വഹിച്ചത്. അഡ്വ.എം.കെ പ്രേംനാഥ് ചിത്രകാരനെ പൊന്നാടയണിയിച്ചു.

എം.കെ.ഭാസ്‌കരന്‍ ഉപഹാരം നല്‍കി. ഇ പി.ദാമോദരന്‍ മാസ്റ്റര്‍, ഏ.കെ ബാബു, കെ.കെ.അമ്മദ്, ആര്‍.രാജഗോപാലന്‍, പി.പി.നിഷ, ടി.എന്‍.കെ ശശീന്ദ്രന്‍ ,ഇ പി രാജേഷ്, ആര്‍ കെ ഗംഗാദരന്‍,ഏ.കെ.വിജയന്‍ ,പി പി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഷക്കീല ഈങ്ങോളി ചെയര്‍മാനും വി.കെ.സന്തോഷ് കുമാര്‍ ജനറല്‍ കണ്‍വീനറും പി.പി.കെ രാജന്‍ ട്രഷററുമായി 201 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി. യോഗത്തില്‍ വി.കെ.സന്തോഷ് കുമാര്‍ സ്വാഗതവും പി.കെ രാജന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27494/release-of-the-book-historical-ways-of-deshaperuma-eramala-welcome-group-formed)