---
title: "വില്യാപ്പള്ളിയില്‍  വികസന മുന്നേറ്റം ;  61 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം"
english_title: " Development progress in Villappally; Work inauguration of 61 roads"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27499/development-progress-in-villappally-work-inauguration-of-61-roads"
published_at: "2022-02-21T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213186e34fbe_kunnmmad kutti mla.jpg"
keywords: []
---

# വില്യാപ്പള്ളിയില്‍  വികസന മുന്നേറ്റം ;  61 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം

> **Lead Summary:** **വില്യാപ്പള്ളി : **വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 202122 വാര്‍ഷിക പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയിലും ഉള്‍പ്പെടുത്തിയ 61 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിജുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി സ്വാഗതം പറഞ്ഞു.

## Article Content

**വില്യാപ്പള്ളി : **വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 202122 വാര്‍ഷിക പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയിലും ഉള്‍പ്പെടുത്തിയ 61 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിജുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറി സുന്ദരരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. കെ. സിമി, കെ. സുബിഷ, കെ. രജിത എന്നിവരും ബ്ലോക്ക് മെമ്പര്‍മാരായ ഒ. എം. ബാബു, സുബിഷ് പുതിയടുത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ടി. പുഷ്പഹന്‍സനന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27499/development-progress-in-villappally-work-inauguration-of-61-roads)