---
title: "‘ഫുട്‌ബോള്‍ ആണ് ഞങ്ങള്‍ക്ക് ലഹരി’; വടകരയിൽ സംഘടിപ്പിച്ച സോക്കര്‍ ലീഗ് ആവേശമായി "
english_title: "#Football #our #addiction #Soccer #league #organized #Vadakara #creates #excitement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275043/football-our-addiction-soccer-league-organized-vadakara-creates-excitement"
published_at: "2025-03-07T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca91d74b4fe_soccar_leage.jpg"
keywords: []
---

# ‘ഫുട്‌ബോള്‍ ആണ് ഞങ്ങള്‍ക്ക് ലഹരി’; വടകരയിൽ സംഘടിപ്പിച്ച സോക്കര്‍ ലീഗ് ആവേശമായി 

> **Lead Summary:** വടകര: 'ഫുട്ബോൾ ആണ് ഞങ്ങൾക്ക് ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി വടകര എമ്പ്ലിഎംഎസ്‌ബി സ്‌കൂളിൽ സോക്കർ ലീഗ് സംഘടിപ്പിച്ചു.

## Article Content

വടകര: 'ഫുട്ബോൾ ആണ് ഞങ്ങൾക്ക് ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി വടകര എമ്പ്ലിഎംഎസ്‌ബി സ്‌കൂളിൽ സോക്കർ ലീഗ് സംഘടിപ്പിച്ചു.

വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽകരണ സന്ദേശം ഉയർത്തിയാണ് വിദ്യാർഥികളുടെ സോക്കർ ലീഗ് സംഘടിപ്പിച്ചത്. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് ആരംഭിച്ച മത്സരം ആവേശം വിതറി.

ഹെഡ്മിസ്ട്രസ് കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. കളികളിൽ നിന്ന് പുതിയ തലമുറ വിട്ടു നിന്നതാണ് ലഹരിക്ക് അടിമപ്പെടാൻ പ്രധാന കാരണമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.

ടി.മനോജ് കുമാർ, സി.സുനീഷ് കുമാർ, സി.നിജിൻ, പി.എൻ അർജുൻ, ആർ.രാഗേഷ്, കെ.പി ജിതിൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275043/football-our-addiction-soccer-league-organized-vadakara-creates-excitement)