---
title: "വനിതാ ദിനം ; വടകര കോടതിസമുച്ചയത്തിൽ നവ്യാനുഭവമായി വനിതാ കൂട്ടായ്മ"
english_title: "#Women'sDay #Women'sgroup #experience #Vadakara #court #complex"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275172/womensday-womensgroup-experience-vadakara-court-complex"
published_at: "2025-03-07T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cb20c4cc99c_womens.jpg"
keywords: []
---

# വനിതാ ദിനം ; വടകര കോടതിസമുച്ചയത്തിൽ നവ്യാനുഭവമായി വനിതാ കൂട്ടായ്മ

> **Lead Summary:** **വടകര :** കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ കെ.സി ജെ.എസ്.ഒ വടകരയുടെ ആഭ്യമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനം 2025 സമുചിതമായി ആചരിച്ചു .

## Article Content

**വടകര :** കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ കെ.സി ജെ.എസ്.ഒ വടകരയുടെ ആഭ്യമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനം 2025 സമുചിതമായി ആചരിച്ചു .

വടകര ഫാമിലി കോർട്ട് ജഡ്ജ് വീണ. കെ. ബി വനിതാദിനാഘോഷം ഉദ്‌ഘാടനം ചെയ്തു .സെക്രട്ടറി രുബിന.എസ് .കെ, അധ്യക്ഷയായി .വടകര മുൻസിഫ്‌ ഐശ്വര്യ.ടി ഉപഹാര സമർപ്പണം നടത്തി .വടകര എൻഡിപിഎസ് കോടതി ശിരസ്തദാർ ജിൻസി ജോർജ് , വടകര സബ്കോടതി ജൂനിയർ സൂപ്രണ്ട് ബിന്ദു .എസ് , വടകര മുൻസിഫ്‌ കോടതി ഹെഡ് ക്ലർക്ക് ഇന്ദുലേഖ . വി .പി , ലിസിമ .കെ .ടി .കെ എന്നിവർ സംസാരിച്ചു . ചടങ്ങിന് അനിഷമോൾ സ്വാഗതവും രജില.കെ നന്ദിയും പറഞ്ഞു .

ചടങ്ങിന് ശേഷം വനിതാദിന കേക്ക് മുറിച്ച് വിതരണം ചെയ്തു .വടകര കോർട്ട് കോംപ്ലെക്സിലെ വനിതാജീവനക്കാരുടെ ഗ്രൂപ്പ് ഫോട്ടോയും ചടങ്ങിന് മാറ്റുകൂട്ടി . വടകര കോടതി സമുച്ചയത്തിലെ വനിതാജീവനക്കാർ KCJSO യുടെ വനിതാ നേതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം 2025 വടകര കോടതിസമുച്ചയത്തിന് നവ്യാനുഭവമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275172/womensday-womensgroup-experience-vadakara-court-complex)