---
title: "വനിതാ ദിനം; നവ്യാനുഭവമായി വടകര കോടതി സമുച്ചയത്തിലെ വനിതാ ജീവനക്കാരുടെ ആഘോഷം "
english_title: "#Women's #Day #Celebration #women #employees #Vadakara #Court #Complex #new #experience"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275305/womens-day-celebration-women-employees-vadakara-court-complex-new-experience"
published_at: "2025-03-08T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc0ef6729b3_1.jpg"
keywords: []
---

# വനിതാ ദിനം; നവ്യാനുഭവമായി വടകര കോടതി സമുച്ചയത്തിലെ വനിതാ ജീവനക്കാരുടെ ആഘോഷം 

> **Lead Summary:** **വടകര: **കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ വടകരയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു. വടകര കുടുംബ കോടതി ജഡ്‌ജ് വീണ കെ.ബി ഉദ്ഘാടനം ചെയ്‌തു. വടകര മുൻസിഫ് ഐശ്വര്യ ടി ഉപഹാര സമർപ്പണം നടത്തി.

## Article Content

**വടകര: **കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ വടകരയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു. വടകര കുടുംബ കോടതി ജഡ്‌ജ് വീണ കെ.ബി ഉദ്ഘാടനം ചെയ്‌തു. വടകര മുൻസിഫ് ഐശ്വര്യ ടി ഉപഹാര സമർപ്പണം നടത്തി.

രുബിന.എസ് .കെ, അധ്യക്ഷത വഹിച്ചു. എൻ ഡി പി എസ് കോടതി ശിരസ്‌തദാർ ജിൻസി ജോർജ്, വടകര സബ്കോടതി ജൂനിയർ സൂപ്രണ്ട് ബിന്ദു. എസ്, വടകര മുൻസിഫ് കോടതി ഹെഡ് ക്ലർക്ക് ഇന്ദുലേഖ വി.പി, ലിസിമ .കെ.ടി.കെ എന്നിവർ സംസാരിച്ചു.

തുടർന്ന് വനിതാദിന കേക്ക് മുറിച്ച് വിതരണം ചെയ്‌തു. വടകര കോർട്ട് കോംപ്ലെക്‌സിലെ വനിതാജീവനക്കാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കലും ആഘോഷത്തിന് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275305/womens-day-celebration-women-employees-vadakara-court-complex-new-experience)