---
title: "ആയില്യം ആഘോഷം; ചിരപുരാതനമായ മേമുണ്ട മഠം നാഗക്ഷേത്രം ആയില്യം ആഘോഷം നാളെ  ആരംഭിക്കുമെന്ന് ഭാരവാഹികൾ"
english_title: "#Ayilyam #celebration #ancient #Memunda#NagaTemple#tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275308/ayilyam-celebration-ancient-memundanagatempletomorrow"
published_at: "2025-03-08T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc12032ee12_naggggggggggg.jpg"
keywords: []
---

# ആയില്യം ആഘോഷം; ചിരപുരാതനമായ മേമുണ്ട മഠം നാഗക്ഷേത്രം ആയില്യം ആഘോഷം നാളെ  ആരംഭിക്കുമെന്ന് ഭാരവാഹികൾ

> **Lead Summary:** **വടകര: **ചിരപുരാതനമായ മേമുണ്ട മഠം നാഗക്ഷേത്രത്തിലെ ആയില്യം ആഘോഷം നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾ നടക്കും. രാവലെ7 ന് കലവറ നിറക്കൽ വൈകിട്ട് 6ന് സർപ്പബലി, 7 ന് ഗ്രാമോത്സവം എന്നിവയും നടക്കും.

## Article Content

**വടകര: **ചിരപുരാതനമായ മേമുണ്ട മഠം നാഗക്ഷേത്രത്തിലെ ആയില്യം ആഘോഷം നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾ നടക്കും. രാവലെ7 ന് കലവറ നിറക്കൽ വൈകിട്ട് 6ന് സർപ്പബലി, 7 ന് ഗ്രാമോത്സവം എന്നിവയും നടക്കും.

തിങ്കളാഴ്ച രാവിലെ വിശേഷാൻ പൂജകൾ, വൈകിട്ട് 6 ന് സർപ്പബലി, 8 ന് സുധീർ മുല്ലൂക്കരയും സംഘവും അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ടും നടക്കും. സമാപന ദിവസമായ ചൊവ്വാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം 12 മുതൽ അന്നദാനമുണ്ടാകും. 6 ന് മഹാസർപ്പബലി നടക്കും. 6.30 ന് നടക്കുന്ന സാംസ്കാരിക സന്ധ്യ കെ.വി സജയ് ഉദ്ഘാടന ചെയ്യും.

7 ന് ഓട്ടൻതുള്ളൽ 8 ന് നാട്ടു പൊലിമ എന്നിവയും നടക്കും. വാർത്താ സമ്മേളനത്തിൽ ആഘോഷകമ്മറ്റി ഭാരവാഹികളായ എൻ സുരേഷ് ബാബു, എം.എം രാജീവൻ ബിജു ആര്യോട്ട്, ഉദയൻ ചാലിൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275308/ayilyam-celebration-ancient-memundanagatempletomorrow)