---
title: " ലഹരിക്കെതിരെ സ്നേഹ സംഗമവും,കൂട്ടയോട്ടവും"
english_title: "#love #rally #against #drugaddiction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275319/love-rally-against-drugaddiction"
published_at: "2025-03-08T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc15ffbd298_run.jpg"
keywords: []
---

#  ലഹരിക്കെതിരെ സ്നേഹ സംഗമവും,കൂട്ടയോട്ടവും

> **Lead Summary:** **വടകര: **സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള വടകര മോഡൽ പോളി ടെക്നിക് കോളേജിൽ ലഹരിക്കെതിരെ സ്നേഹ സംഗമവും,കൂട്ടയോട്ടവും സംഘടിപ്പിച്ചു.പരിപാടി നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു ഉൽഘാടനം ചെയ്തു.

## Article Content

**വടകര: **സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള വടകര മോഡൽ പോളി ടെക്നിക് കോളേജിൽ ലഹരിക്കെതിരെ സ്നേഹ സംഗമവും,കൂട്ടയോട്ടവും സംഘടിപ്പിച്ചു.പരിപാടി നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു ഉൽഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഒ വി അശോകൻ അധ്യക്ഷത വഹിച്ചു.എ എസ് ഐ സജു രഘു രാമൻ മുഖ്യ പ്രഭാഷണം നടത്തി.അഡീഷണൽ സബ്ബ് ഇൻസ്പെക്ടർ കെ സുനിൽ,പി ടി എ വൈസ് പ്രസിഡണ്ട് എം സുരേഷ്ബാബു, ബയോ മെഡിക്കൽ എഞ്ചിനീയറിങ്ങ് വകുപ്പ് മേധാവി സുനിൽ കുമാർ സി കെ,കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് മേധാവി രാജീവൻ എം എന്നിവർ സംസാരിച്ചു.കെ പി പ്രശാന്ത് കുമാർ സ്വാഗതവും,കെ കെ സതീശൻ നന്ദിയും പറഞ്ഞു. അഞ്ചു വിളക്ക് ജങ്ക്ഷനിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനനും,എടോടിയിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം എക്സ് സൈസ് പ്രിവൻ്റിവ് ഓഫീസർ സോമ സുന്ദരനും ഫ്ലാഗ് ഓഫ് ചെയ്തു.കൂട്ടയോട്ടം കോളേജ് അങ്കണത്തിൽ സമാപിച്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275319/love-rally-against-drugaddiction)