---
title: "വനിതാ ദിനം ആചരിച്ച് ഏറാമല ഗ്രാമ പഞ്ചായത്തും വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും "
english_title: "#Eramala #GramaPanchayat #Vadakara #Taluk #Legal #Services #Committee #celebrate #Women'sDay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275397/eramala-gramapanchayat-vadakara-taluk-legal-services-committee-celebrate-womensday"
published_at: "2025-03-08T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc72b09eff3_1.jpg"
keywords: []
---

# വനിതാ ദിനം ആചരിച്ച് ഏറാമല ഗ്രാമ പഞ്ചായത്തും വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും 

> **Lead Summary:** **വടകര : **അന്തർ ദേശീയ വനിതാ ദിനത്തിൽ ഏറാമല ഗ്രാമ പഞ്ചായത്തും വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വനിതാ ദിനം ആചരിച്ചു.

## Article Content

**വടകര : **അന്തർ ദേശീയ വനിതാ ദിനത്തിൽ ഏറാമല ഗ്രാമ പഞ്ചായത്തും വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വനിതാ ദിനം ആചരിച്ചു.

പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി മിനിക ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ അധ്യക്ഷനായി.

വനിതകളുടെ അവകാശങ്ങളും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തിൽ അഡ്വക്കേറ്റ് കെ. പി ഷീന ക്ലാസ് എടുത്തു.

ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ എം. പി പ്രസീത, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ടി. എൻ റഫീഖ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശീതൾ, പാരാ ലീഗൽ വളണ്ടിയർമാരായ കെ. ഷെർലി, കെ ശങ്കരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275397/eramala-gramapanchayat-vadakara-taluk-legal-services-committee-celebrate-womensday)