---
title: "സൗഹൃദ സംഗമം; ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് എസ്ഡിപിഐ  കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി"
english_title: "#Friendly #gathering #SDPI #Kuttiyadi #Constituency #Committee #organizes #Iftar #party"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275478/friendly-gathering-sdpi-kuttiyadi-constituency-committee-organizes-iftar-party"
published_at: "2025-03-09T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd36ae4dac8_ifthar.jpg"
keywords: []
---

# സൗഹൃദ സംഗമം; ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് എസ്ഡിപിഐ  കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി

> **Lead Summary:** **വില്ല്യാപ്പള്ളി: **എസ്ഡിപിഐ കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

## Article Content

**വില്ല്യാപ്പള്ളി: **എസ്ഡിപിഐ കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സൗഹൃദ സംഗമത്തിൽ മത- രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരോടൊപ്പം നൂറു കണക്കിന് ആളുകൾ പങ്കാളികളായി.

എസ്ഡിപിഐ സ്റ്റേറ്റ് പ്രസിഡന്റ് സി.പി.എ ലത്തീഫ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി, ജില്ലാ സെക്രട്ടറി കെ.ഷെമീർ, ജില്ലാ ട്രഷറർ നാസർ മാസ്റ്റർ, ഷറഫുദ്ധീൻ, ഷാനവാസ് മാത്തോട്ടം, ബി. നൗഷാദ്, ഇബ്രാഹീം തലായി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നസീമ തട്ടാൻ കുനിയിൽ, സി.എം അഹമദ് മാസ്റ്റർ(മുസ്ലിം ലീഗ്) ഇബ്രാഹീം മാസ്റ്റർ, ബഷീർ മാസ്റ്റർ കൂറ്റേരി(വെൽഫയർ പാർട്ടി) ആയാടത്തിൽ രവി (ജനതാ ദൾ) പൊയിൽ കുഞ്ഞമ്മദ് മാസ്റ്റർ (വില്യാപ്പള്ളി മുസ്ലിം ജമാഅത്ത്) കെ.സി അമ്മത് ഹാജി (കല്ലേരി മഹല്ല്) ഉസ്മാൻ ഹാജി തൈക്കുറ്റി (മയ്യന്നൂർ മഹല്ല്) കെ.എം സലിം (വഖഫ് സംരക്ഷണ സമിതി) പാറേമ്മൽ കുഞ്ഞബ്ദുല്ല (മേമുണ്ട മഹല്ല്) അഷറഫ് ചേരി പൊയിൽ, കപ്പീന്റവിട കുഞ്ഞമ്മദ്, എന്നിവർ വിവിധ മത രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

എസ്ഡിപിഐI കുറ്റ്യാടി മണ്ഡലം കമ്മറ്റി അംഗങ്ങളായ ആർ എം റഹീം മാസ്റ്റർ, അബു ലയിസ് മാസ്റ്റർ കാക്കുനി, ഹമീദ് കല്ലുംമ്പുറം ടി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ റഫീക്ക് മാസ്റ്റർ മത്തത്ത്, നദീർ മാസ്റ്റർ വേളം, അഷ്ക്കർ വില്യാപ്പള്ളി,സരിത ജി,സമീറ മുഹമ്മദ്, അബ്ദുസലാം ടി.കെ, റഷീദ് മാസ്റ്റർ എന്നിവർ ഇഫ്താറിന് നേതൃത്വം കൊടുത്തു.

വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ ഇഹ്സാൻ വാഫി, ഹാഫിള് മാഹിർ അബ്ദുസ്സലാം നദ്‌വി, ഹാഫിള് ഹിഷാം അബ്ദുസ്സലാം അസ്ഹരി എന്നിവരെ മൊമന്റോ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275478/friendly-gathering-sdpi-kuttiyadi-constituency-committee-organizes-iftar-party)