---
title: "പ്രതിഭകൾക്ക് ആദരം;  വനിതാദിനം ആചരിച്ച് സംസ്കാരസാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റി"
english_title: "#Respect #talents #Vadakara #Constituency #Committee #celebrates #Women's #Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275493/respect-talents-vadakara-constituency-committee-celebrates-womens-day"
published_at: "2025-03-09T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd425e739ef_1.jpg"
keywords: []
---

# പ്രതിഭകൾക്ക് ആദരം;  വനിതാദിനം ആചരിച്ച് സംസ്കാരസാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റി

> **Lead Summary:** **വടകര: **സംസ്കാരസാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റി അന്തർദേശീയ വനിതാദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **സംസ്കാരസാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റി അന്തർദേശീയ വനിതാദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം ചെയ്തു.

കൺവീനർ അഡ്വ. സുരേഷ് കുളങ്ങരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ മീനാക്ഷി ഗുരുക്കൾ, എഴുത്തുകാരി ഹീര വടകര എന്നിവരെ ആദരിച്ചു.

സംസ്കാരസാഹിതി വടകര മണ്ഡലം സെക്രട്ടറി ബിജുൽ ആയാടത്തിൽ, മുനിസിപ്പൽ കൗൺസിലർമാരായ റീജ പറമ്പത്ത്, അജിത ചീരാംവീട്ടിൽ പി.ടി.സത്യഭാമ, മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.ഷെഹനാസ്, ഷീബ സുനിൽ, പത്മശ്രീ മീനാക്ഷി ഗുരുക്കൾ, ഹീര വടകര എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275493/respect-talents-vadakara-constituency-committee-celebrates-womens-day)