---
title: "ദുരൂഹതയില്ല, മരണം വെള്ളം കുടിച്ച്; വടകര കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ സംസ്കാരം പൂർത്തിയായി "
english_title: "#Funeral #auto #driver #found #dead #Vadakara #canal #completed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275540/funeral-auto-driver-found-dead-vadakara-canal-completed"
published_at: "2025-03-09T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd7abc4665d_vatakar.jpg"
keywords: []
---

# ദുരൂഹതയില്ല, മരണം വെള്ളം കുടിച്ച്; വടകര കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ സംസ്കാരം പൂർത്തിയായി 

> **Lead Summary:** **വടകര: **വടകര കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഇന്നലെ വൈകുന്നേരം വടകര കോട്ടപ്പള്ളി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജിത് കുമാറിന്റെ സംസ്കാരം പൂർത്തിയായി.

## Article Content

**വടകര: **വടകര കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഇന്നലെ വൈകുന്നേരം വടകര കോട്ടപ്പള്ളി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജിത് കുമാറിന്റെ സംസ്കാരം പൂർത്തിയായി.

ഇന്ന് രാവിലെ വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

മരണകാരണം അമിത അളവിൽ വെള്ളം കുടിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെമ്മരത്തൂർ സന്തോഷ് മുക്കിലെ തിരുവങ്ങോത്ത് അജിത് കുമാറിനെയാണ്​ (50) ഇന്നലെ വൈകുന്നേരം കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

വടകര-മാഹി കനാലിന്‍റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. വടകര ടൗണിലെ ഓട്ടോ ഡ്രൈവറായ അജിത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടന്ന ഒരു അപകടത്തിൽ ഫൈനുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദത്തിലായിരുന്നു.

പുലർച്ചെ ആറ്​ മണിയോടെ വീട്ടിൽ നിന്നും ഓട്ടോയുമായി ഇറങ്ങിയ അജിത്ത് ഓട്ടോ സ്റ്റാൻഡിൽ വരികയും ഓട്ടത്തിനായി പോകുന്നത് കണ്ടതെയും സമീപവാസികൾ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തായി നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിരുന്നു.

സംഭവത്തിൽ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വടകര പൊലീസ് പറഞ്ഞു.

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275540/funeral-auto-driver-found-dead-vadakara-canal-completed)