---
title: "' വനിതാദിനവും, അനുമോദനവും'; വനിതാ ദിനം ആഘോഷമാക്കി പാലയാട് ദേശീയ വനിതാവേദി "
english_title: "#'Women'sDay #Appreciation #Palayad #National #Women's #Forum #celebrates #Women'sDay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275739/womensday-appreciation-palayad-national-womens-forum-celebrates-womensday"
published_at: "2025-03-10T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cebd25299c3_1.jpg"
keywords: []
---

# ' വനിതാദിനവും, അനുമോദനവും'; വനിതാ ദിനം ആഘോഷമാക്കി പാലയാട് ദേശീയ വനിതാവേദി 

> **Lead Summary:** > **വടകര: ** അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി പാലയാട് ദേശീയ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "സ്ത്രീ കുടുംബം, സമൂഹം " എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.

## Article Content

> **വടകര: ** അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി പാലയാട് ദേശീയ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "സ്ത്രീ കുടുംബം, സമൂഹം " എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.

പാലയാട്എൽ പി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ജയപ്രഭ ഉദ്‌ഘാടനം ചെയ്തു. ജമീലാ റഷിദ് പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശോഭന ടി.പി., രാജേഷ് കെ.കെ,മേഖലാ സമിതി പ്രസിഡൻ്റ് കെ.പി.രാജേന്ദ്രൻ, രഞ്ജിനി പറമ്പത്ത്, ഷിജ കൊയമ്പ്രത്ത്, തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ വനിതാ വേദി സിക്രട്ടറി ലിഷ പി.കെ. സ്വാഗതം ആശംസിച്ചു. സി.കെ.സജിത ടീച്ചർ അധ്യക്ഷയായി. ജിൻഷാറാണി നന്ദി പ്രകാശിപ്പിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവം പളിയ നൃത്തത്തിൽ എ ഗ്രേഡ് നേടിയ നാദുര ആർ.എസ്., വിദ്യാർത്ഥികൾക്കായുള്ള ഇൻസ്പയർ അവാർഡ് ജേതാവ് അലോക് എ.എസ്. എന്നിവരെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275739/womensday-appreciation-palayad-national-womens-forum-celebrates-womensday)