---
title: " പ്രതിഷേധ പ്രകടനം; വടകര നഗരസഭയ്ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നു -എൽ.ഡി.എഫ് "
english_title: "#Protest #demonstration #UDF #spreading #false #propaganda #against #Vadakara #Municipality #LDF"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275928/protest-demonstration-udf-spreading-false-propaganda-against-vadakara-municipality-ldf"
published_at: "2025-03-11T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d004ffd4790_ldf.jpg"
keywords: []
---

#  പ്രതിഷേധ പ്രകടനം; വടകര നഗരസഭയ്ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നു -എൽ.ഡി.എഫ് 

> **Lead Summary:** വടകര: നഗരസഭയ്ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നുവെന്നും വടകര എം.എൽ.എ. നഗരസഭയോട് വിവേചനം കാട്ടുന്നുവെന്നുമാരോപിച്ച് എൽ.ഡി.എഫ് വടകര മുനിസിപ്പൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

വടകര: നഗരസഭയ്ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നുവെന്നും വടകര എം.എൽ.എ. നഗരസഭയോട് വിവേചനം കാട്ടുന്നുവെന്നുമാരോപിച്ച് എൽ.ഡി.എഫ് വടകര മുനിസിപ്പൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി.

അഞ്ചുവിളക്ക് ജങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്നു നടന്ന വിശദീകരണ പൊതുയോഗം സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്‌തു.

നഗരസഭാ ചെയർപേഴ്‌സൺ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275928/protest-demonstration-udf-spreading-false-propaganda-against-vadakara-municipality-ldf)