---
title: "സ്മരണ പുതുക്കി; കെ.ശങ്കരക്കുറുപ്പിന്റെ ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ച് സിപിഎം"
english_title: "#CPM #organizes #commemoration #KShankarakurup #death #anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276173/cpm-organizes-commemoration-kshankarakurup-death-anniversary"
published_at: "2025-03-12T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1a08434126_Untitled-1.jpg"
keywords: []
---

# സ്മരണ പുതുക്കി; കെ.ശങ്കരക്കുറുപ്പിന്റെ ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ച് സിപിഎം

> **Lead Summary:** വടകര: സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗവും വടകര ഏരിയ സെക്രട്ടറിയും നഗരസഭ ചെയർമാനുമായിരുന്ന കെ.ശങ്കരക്കുറുപ്പിന്റ 21-ാമത് ചരമ വാർഷിക ദിനാചരണം നടത്തി.

## Article Content

വടകര: സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗവും വടകര ഏരിയ സെക്രട്ടറിയും നഗരസഭ ചെയർമാനുമായിരുന്ന കെ.ശങ്കരക്കുറുപ്പിന്റ 21-ാമത് ചരമ വാർഷിക ദിനാചരണം നടത്തി.

രാവിലെ പ്രകടനവും പതാക ഉയർത്തലും വീട്ടു വളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്ടാർച്ചനയും പുഷ്പചക്ര സമർപ്പണവും നടന്നു. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി എം മഹബൂബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ടി പി ഗോപാലൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ഭാസ്ക്‌കരൻ, കെ പുഷ്ടജ, കെ പി ബിന്ദു എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി പി കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276173/cpm-organizes-commemoration-kshankarakurup-death-anniversary)