---
title: "സ്പേസ്; വടകരയിൽ ഏകദിന ഗണിത പഠന ശിൽപ്പശാല സംഘടിപ്പിച്ചു "
english_title: "#Space #One #day #maths #workshop #organized #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276426/space-one-day-maths-workshop-organized-vadakara"
published_at: "2025-03-13T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3121aa43fa_xylm.jpg"
keywords: []
---

# സ്പേസ്; വടകരയിൽ ഏകദിന ഗണിത പഠന ശിൽപ്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **വടകര : ** നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസ് , കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തകരായ സൈലത്തിന്റെ സഹകരണത്തോടെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഏകദിന ഗണിത പഠന ശില്പശാല സംഘടിപ്പിച്ചു.

## Article Content

**വടകര : ** നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസ് , കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തകരായ സൈലത്തിന്റെ സഹകരണത്തോടെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഏകദിന ഗണിത പഠന ശില്പശാല സംഘടിപ്പിച്ചു.

വടകര ടൗൺഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ കെ. പി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ കൗൺസിൽ ആയ സിന്ധു പ്രേമൻ അധ്യക്ഷം വഹിച്ച പരിപാടിയിൽ സൈലം കോഡിനേറ്റർ അലി, ഷാഹിദ് റംസാൻ, ജിഷ്ണ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

ശില്പശാലയിൽ വടകര മേഖലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലെ 500 ഓളം വിദ്യാർഥികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276426/space-one-day-maths-workshop-organized-vadakara)