---
title: "വടകര മാഹി കനാല്‍ നിര്‍മ്മാണ പ്രവൃത്തി  ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ"
english_title: "Construction of Vadakara Mahi Canal DYFI wants it completed soon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27673/construction-of-vadakara-mahi-canal-dyfi-wants-it-completed-soon"
published_at: "2022-02-21T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213c3d785617_dyfi kalleri.jpg"
keywords: []
---

# വടകര മാഹി കനാല്‍ നിര്‍മ്മാണ പ്രവൃത്തി  ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ

> **Lead Summary:** വടകര: ഉള്‍നാടന്‍ ജലഗതാഗത പാതയുടെ ഭാഗമായ വടകര മാഹി കനാല്‍ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ പൊന്‍മേരി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി യഥാര്‍ത്ഥ്യമായാല്‍ വടകര താലൂക്കിലെ ഗ്രാമീണ മേഖലയില്‍ ടൂറിസം രംഗത്തും ചരക്ക് ഗതാഗത മേഖലയിലും നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് സമ്മേളനം വിലയിരുത്തി.

## Article Content

വടകര: ഉള്‍നാടന്‍ ജലഗതാഗത പാതയുടെ ഭാഗമായ വടകര മാഹി കനാല്‍ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ പൊന്‍മേരി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി യഥാര്‍ത്ഥ്യമായാല്‍ വടകര താലൂക്കിലെ ഗ്രാമീണ മേഖലയില്‍ ടൂറിസം രംഗത്തും ചരക്ക് ഗതാഗത മേഖലയിലും നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് സമ്മേളനം വിലയിരുത്തി.

ആയഞ്ചേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ചാലിക്കുനി- കാറുങ്കല്‍ നടപ്പാത ഉടന്‍ നവീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏറോത്ത് റാബിയ കല്ലേരി നഗറില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബിനീഷ് ഉദ്ഘാടനം ചെയ്തു. സിജീഷ് സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് എം നിജില്‍ അധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി കെ ശ്രീജിലാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജേഷ് സംസാരിച്ചു. കെ ശ്രീനിഷ് രക്തസാക്ഷി പ്രമേയവും എം കെ ഷിഖില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27673/construction-of-vadakara-mahi-canal-dyfi-wants-it-completed-soon)