---
title: "ഗവര്‍ണര്‍ക്കെതിരെ വി.ഡി സതീശന്റെ പരാമര്‍ശങ്ങള്‍  ഞെട്ടിക്കുന്നത് : എം ടി രമേശ് "
english_title: "bjp booth  Conference in ayencheri 22 ward "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27677/bjp-booth-conference-in-ayencheri-22-ward"
published_at: "2022-02-21T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213ca313eede_mt rameasan .jpg"
keywords: []
---

# ഗവര്‍ണര്‍ക്കെതിരെ വി.ഡി സതീശന്റെ പരാമര്‍ശങ്ങള്‍  ഞെട്ടിക്കുന്നത് : എം ടി രമേശ് 

> **Lead Summary:** **വടകര **: ഗവര്‍ണര്‍ക്കെതിരെ വി.ഡി സതീശന്റെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആയഞ്ചേരി മുപ്പത്തി രണ്ടാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര **: ഗവര്‍ണര്‍ക്കെതിരെ വി.ഡി സതീശന്റെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആയഞ്ചേരി മുപ്പത്തി രണ്ടാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്ന വി ഡി സതീശന്‍ പ്രതിപക്ഷ നേതാവാണോയെന്ന് പോലും സംശയിച്ചു പോകുംമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പഴ്‌സനല്‍ സ്റ്റാഫുകളുടെ കാര്യത്തിലും സതീശന്‍ ഒട്ടും മോശമല്ല. ഒരു ഫയല്‍ പോലും ഒപ്പിടാനില്ലാത്ത പ്രതിപക്ഷ നേതാവിന് എന്തിനാണ് 23 സ്റ്റാഫുകള്‍ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27677/bjp-booth-conference-in-ayencheri-22-ward)