---
title: "എസ്പിക്ക് നിവേദനം; മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കണം -തീരദേശ വികസന സമിതി"
english_title: "#Petition #SP #People #resistance #against #drugs #built #Coastal #Development #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276776/petition-sp-people-resistance-against-drugs-built-coastal-development-committee"
published_at: "2025-03-15T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d5562a45b6d_pettition_sp.jpg"
keywords: []
---

# എസ്പിക്ക് നിവേദനം; മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കണം -തീരദേശ വികസന സമിതി

> **Lead Summary:** **വടകര : **സമീപകാലത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി പയ്യോളി നഗരസഭയിൽ പ്രവർത്തിച്ചുവരുന്ന സംയുക്ത തീരദേശ വികസന സമിതി ജില്ലാ റൂറൽ എസ് പി യ്ക്ക് നിവേദനം സമർപ്പിച്ചു.

## Article Content

**വടകര : **സമീപകാലത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി പയ്യോളി നഗരസഭയിൽ പ്രവർത്തിച്ചുവരുന്ന സംയുക്ത തീരദേശ വികസന സമിതി ജില്ലാ റൂറൽ എസ് പി യ്ക്ക് നിവേദനം സമർപ്പിച്ചു.

നഗരസഭയുടെ തീരദേശ മേഖലയിൽ പയ്യോളി ബീച്ച് മുതൽ മിനി ഗോവ വരെയുളള പ്രദേശങ്ങളിൽ എത്താറുള്ള സന്ദർശകരിൽ ഒരു വിഭാഗം മയക്ക് മരുന്ന് വില്‌പനക്കാരും ഉപയോക്താക്കളും ആന്നെന്ന് എസ്പിയെ സമിതി അംഗങ്ങൾ ബോധ്യപ്പെടുത്തി.

കോവിഡാനന്തരം ലഹരി വസ്തുക്കൾക്കെതിരെ മനുഷ്യശൃംഖല സൃഷ്ടിച്ച് പ്രതിരോധം തീർത്തതും സമിതി അംഗങ്ങൾ ഓർമ്മപ്പെടുത്തി.

ശക്തമായ പോലീസ് പെട്രോളിങ് ഏർപ്പെടുത്തി മയക്കുമരുന്ന് വ്യാപനം തടയാൻ സത്വര നടപടി കൈക്കൊള്ളണമെന്ന് സമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

തീരദേശ വികസന സമിതി അംഗങ്ങളായ കെ.ടി കേളപ്പൻ. കെ.ടി രാജീവൻ, രാജൻ കൊളാവിപ്പാലം, വി ഗോപാലൻ, കെ.എൻ രത്നാകരൻ, പിടിവി രാജീവൻ എന്നിവർ ചേർന്നാണ് എസ്പി യ്ക്ക് നിവേദനം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276776/petition-sp-people-resistance-against-drugs-built-coastal-development-committee)