---
title: "സംരംഭകരാകാന്‍ അഴിയൂരില്‍  വനിതകള്‍ക്ക് കുടുംബശ്രീയുടെ  നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു"
english_title: "Under the leadership of Kudumbasree, training was organized for women in Azhiyur to become entrepreneurs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27679/under-the-leadership-of-kudumbasree-training-was-organized-for-women-in-azhiyur-to-become-entrepreneurs"
published_at: "2022-02-21T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213d06f7ed80_LADIES TRANING .jpg"
keywords: []
---

# സംരംഭകരാകാന്‍ അഴിയൂരില്‍  വനിതകള്‍ക്ക് കുടുംബശ്രീയുടെ  നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂര്‍: **അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരംഭകരാകാന്‍ തയ്യാറുള്ള വനിതകള്‍ക്കായി പ്രാരംഭ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്തില്‍ വച്ച് നടന്ന പരിശീലന പരിപാടിയില്‍ പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറായ 45 വയസ്സിനു താഴെയുള്ള 56 വനിതകളാണ് പങ്കെടുത്തത്.

## Article Content

**അഴിയൂര്‍: **അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരംഭകരാകാന്‍ തയ്യാറുള്ള വനിതകള്‍ക്കായി പ്രാരംഭ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്തില്‍ വച്ച് നടന്ന പരിശീലന പരിപാടിയില്‍ പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറായ 45 വയസ്സിനു താഴെയുള്ള 56 വനിതകളാണ് പങ്കെടുത്തത്.

വീടുകളില്‍ നിര്‍മ്മിക്കുന്ന ഭക്ഷണവസ്തുക്കള്‍ ഉണ്ടാക്കല്‍, ഇലക്ട്രീഷന്‍,പ്ലംബിംഗ്, ഇലക്ട്രോണിക്‌സ്, കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കല്‍, ക്ലീനിംഗ്, ലോണ്ടറി, ഇസ്തിരി, ഡാറ്റാ എന്‍ട്രി എന്നിങ്ങനെ മേഖല മേഖലകളിലാണ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നത്. പ്രാരംഭ പരിശീലനത്തിനുശേഷം തുടര്‍ പരിശീലനവും വൈദഗ്ധ്യ പരിശീലനവും നല്‍കി ബാങ്ക് ലോണ്‍ വാങ്ങിച്ചു കൊടുക്കുന്നതാണ് നാലു ശതമാനം പലിശക്ക് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ലോണ്‍ അനുവദിക്കുന്നുണ്ട്.

പരിശീലനപരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി പി ജോതിഷ്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ സുശീല, കുടുംബശ്രീ മൈക്രോ സംരംഭക കണ്‍സള്‍ട്ടന്റ് പി ആര്‍ അനിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27679/under-the-leadership-of-kudumbasree-training-was-organized-for-women-in-azhiyur-to-become-entrepreneurs)