---
title: "ചോമ്പാല മിനി സ്റ്റേഡിയം സംരക്ഷിക്കണം ജനതാദള്‍ എസ് പ്രക്ഷോഭത്തിലേക്ക്"
english_title: "Chompala Mini Stadium should be protected To the Janata Dal S agitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27740/chompala-mini-stadium-should-be-protected-to-the-janata-dal-s-agitation"
published_at: "2022-02-22T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62148816b56af_chombal stadium.jpg"
keywords: []
---

# ചോമ്പാല മിനി സ്റ്റേഡിയം സംരക്ഷിക്കണം ജനതാദള്‍ എസ് പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** **അഴിയൂര്‍: **ദേശീയ പാത വികസവുമായി ബന്ധപ്പെട്ട് ചോമ്പാല മിനി സ്റ്റേഡിയത്തിന്റെ 35 സെന്റ് ഭൂമി നഷ്ടപ്പെട്ടെങ്കിലും ബാക്കിയുള്ള സ്ഥലം സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

## Article Content

**അഴിയൂര്‍: **ദേശീയ പാത വികസവുമായി ബന്ധപ്പെട്ട് ചോമ്പാല മിനി സ്റ്റേഡിയത്തിന്റെ 35 സെന്റ് ഭൂമി നഷ്ടപ്പെട്ടെങ്കിലും ബാക്കിയുള്ള സ്ഥലം സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കളിസ്ഥലത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടെങ്കിലും ഹൈവേ അതോറിറ്റിയില്‍ നിന്ന് ലഭിച്ച കോടികണക്കിന് രൂപയുടെ നഷ്ട പരിഹാരം ഉപയോഗിച്ച് സ്റ്റേഡിയം നവീകരിക്കണം. നഷ്ടപരിഹാര തുക ഉപയോഗിച്ച് സിന്തറ്റിക് ട്രാക്കും, ഗാലറിയും ഇരിപ്പിടങ്ങളും നിര്‍്മ്മിക്കണമെന്ന് ജനതാദള്‍ എസ് ആവശ്യപ്പെട്ടു.

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഈ വിഷയത്തില്‍് അടയന്തിരമായി ഇടപെട്ടില്ലെങ്കില്‍, ജനകീയ പോരാട്ടം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ നാണു മാസ്റ്റര്‍, പ്രമോദ് കെ പി,ബിനീഷ്, ഉണ്ണി മുക്കാളി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27740/chompala-mini-stadium-should-be-protected-to-the-janata-dal-s-agitation)