---
title: "മൂരാട് ബൈക്കപകടം; ഇരിങ്ങലിലെ ലൈറ്റ് ആന്റ് സൗണ്ട് ഉടമ മരിച്ചു"
english_title: "#Bike #accident #Moorad #Owner #Light #Sound #Iringal #dies"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/277708/bike-accident-moorad-owner-light-sound-iringal-dies-new"
published_at: "2025-03-20T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbb5e43ca63_accident.jpg"
keywords: []
---

# മൂരാട് ബൈക്കപകടം; ഇരിങ്ങലിലെ ലൈറ്റ് ആന്റ് സൗണ്ട് ഉടമ മരിച്ചു

> **Lead Summary:** **വടകര: **മുരാട് പെട്രോൾ പമ്പിന് സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഇരിങ്ങൽ ബിആർഎസ് ലൈറ്റ് ആന്റ് 15000 സൗണ്ട് ഉടമ അറുവയിൽ മീത്തൽ സബിൻദാസാണ് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.

## Article Content

**വടകര: **മുരാട് പെട്രോൾ പമ്പിന് സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഇരിങ്ങൽ ബിആർഎസ് ലൈറ്റ് ആന്റ് 15000 സൗണ്ട് ഉടമ അറുവയിൽ മീത്തൽ സബിൻദാസാണ് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.

വടകരയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന സബിൻദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വണ്ണാമ്പത്ത് ബാലകൃഷ്ണന്റെയും സരസയുടെയും മകനാണ്.

ഭാര്യ: രനിഷ (പയ്യോളി മുനിസിപ്പൽ വെൽനസ് സെന്റർ അയനിക്കാട്).

മക്കൾ: കൃഷ്ണനന്ദ, ദേവനന്ദ (ഇരുവരും വടകര സെന്റ് ആന്റണീസ് ഹൈസ്കൂ‌ൾ വിദ്യാർഥികൾ),

സഹോദരൻ: പരേതനായ വിപിൻ ദാസ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/277708/bike-accident-moorad-owner-light-sound-iringal-dies-new)