---
title: " സി കെ ചന്ദ്രപ്പൻ അനുസ്മരണം നാളെ വടകരയിൽ  "
english_title: "#CKChandrappan #memorial #service #tomorrow #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/277971/ckchandrappan-memorial-service-tomorrow-vadakara"
published_at: "2025-03-21T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd0e4ecc980_ck_chandran.jpg"
keywords: []
---

#  സി കെ ചന്ദ്രപ്പൻ അനുസ്മരണം നാളെ വടകരയിൽ  

> **Lead Summary:** വടകര : സി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയും പ്രമുഖ പാർലമെന്ററിയനും കിസാൻസഭ ദേശീയ പ്രസിഡന്റുമായിരുന്ന സി കെ ചന്ദ്രപ്പന്റെ ചരമദിനം നാളെ സംഘടിപ്പിക്കും.

## Article Content

വടകര : സി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയും പ്രമുഖ പാർലമെന്ററിയനും കിസാൻസഭ ദേശീയ പ്രസിഡന്റുമായിരുന്ന സി കെ ചന്ദ്രപ്പന്റെ ചരമദിനം നാളെ സംഘടിപ്പിക്കും.

സി പി ഐ വടകര മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 5 മണിക്ക് വടകര ദേശീയ പാതയിലെ എം കുമാരൻ മാസ്റ്റർ ടി പി മൂസ്സ സ്മാരക മന്ദിരത്തിലെ ഹാളിൽ നടക്കും.

സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാനുമായ ടി വി ബാലൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു ആർ സത്യൻ വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/277971/ckchandrappan-memorial-service-tomorrow-vadakara)