---
title: "സി പി ഐ നേതാവ് സി കെ ചന്ദ്രപ്പൻ അനുസ്മരണം നാളെ ചെമ്മരത്തൂരിൽ"
english_title: "#CPI #leader #CKChandrappan #commemoration #Chemmarathur #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/278024/cpi-leader-ckchandrappan-commemoration-chemmarathur-tomorrow"
published_at: "2025-03-21T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd30be23662_ckchandrappan.jpg"
keywords: []
---

# സി പി ഐ നേതാവ് സി കെ ചന്ദ്രപ്പൻ അനുസ്മരണം നാളെ ചെമ്മരത്തൂരിൽ

> **Lead Summary:** **ചെമ്മരത്തൂർ: ** സി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയും പ്രഗൽഭ പാർല്മെൻ്റേറിയനും കർഷകപ്രസ്ഥാനത്തിൻ്റെ അനിഷേധ്യ നേതാവുമായിരുന്ന സി കെ ചന്ദ്രപ്പൻ്റെ 13-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സി പി ഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനുസ്മരണം നാളെ വൈകീട്ട് 4 മണിക്ക് ചെമ്മരത്തൂർ കെ പി കേളപ്പൻ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും.

## Article Content

**ചെമ്മരത്തൂർ: ** സി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയും പ്രഗൽഭ പാർല്മെൻ്റേറിയനും കർഷകപ്രസ്ഥാനത്തിൻ്റെ അനിഷേധ്യ നേതാവുമായിരുന്ന സി കെ ചന്ദ്രപ്പൻ്റെ 13-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സി പി ഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനുസ്മരണം നാളെ വൈകീട്ട് 4 മണിക്ക് ചെമ്മരത്തൂർ കെ പി കേളപ്പൻ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തും.

പാർട്ടി നേതാക്കളായ സി കെ ബിജിത്ത് ലാൽ , ടി സുരേഷ്, അഭിജിത്ത് കോറോത്ത്, ഒ കെ രവീന്ദ്രൻ, അഡ്വ. കെ പി ബിനൂപ്, കെ കെ കുമാരൻ മാസ്റ്റർ,ചന്ദ്രൻ പുതുക്കുടി, പി പി രാജൻ എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/278024/cpi-leader-ckchandrappan-commemoration-chemmarathur-tomorrow)